ഷൊറണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ തീവണ്ടിയില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിയുടെ കാലിന് ഗുരുതര പരിക്കേറ്റു. കാക്കനാട് എഞ്ചിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയും എറണാകുളം കലൂര്‍ മാമംഗലം ഫ്രാന്‍സിസിന്റെ മകനുമായ ഡിവൈനി(21)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി തൃശൂര്‍ റെയില്വേസ്റ്റേഷനടുത്തുവച്ചാണ് സംഭവം. ഡിവൈനും ചില സഹപാഠികളുംകൂടി ഗോവയ്ക്ക് വിനോദയാത്ര പോകുകയായിരുന്നു.
എറണാകുളം-ഓഖ എക്സപ്രസ്സിലായിരുന്നു ഡിവൈനിന്റെയും കൂട്ടുകാരുടെയും യാത്ര. വണ്ടി തൃശൂര്‍ സ്റ്റേഷന് വിട്ടപ്പോള്‍, കൂട്ടുകാരുടെ വിലക്ക് കൂട്ടാക്കാതെ, ഫോണ്‍ ചെയ്യാനായി ഡിവൈന്‍ വാതിലിനടുത്തേക്കു വന്നു. അല്പനേരം കഴിഞ്ഞ് ഡിവൈനിനെ കാണാഞ്ഞപ്പോള്‍ കൂട്ടുകാര്‍ വാതിലിനടുത്ത് വന്നുനോക്കിയപ്പോളാണ് ഡിവൈന്‍ വണ്ടിയില്‍നിന്ന് വീണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി തിരഞ്ഞപ്പോള്‍ കാലിന് ഗുരുതര പരിക്കേറ്റ നിലയില്‍ ഡിവൈനെ കണ്ടെത്തി. ഗാര്‍ഡിന്റെ കംപാര്‍ട്ട്മെന്റില്‍ കയറ്റിയ ഡിവൈനെ ഷൊറണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചശേഷം ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment