ബേക്കല്‍ : ബേക്കല്‍ മൗവ്വല്‍ ഗള്‍ഫ് സ്‌പെഷ്യല്‍ സമൂസയുമായി അവര്‍ വീണ്ടുമെത്തി. മൗവ്വലില്‍ സമൂസ നിര്‍മ്മാണരംഗത്ത് അര നൂറ്റാണ്ടിന്റെ പെരുമയുമായി വേറിട്ട രുചിയുള്ള മൗവ്വല്‍ സമൂസ ജനശ്രദ്ധയാകര്‍ഷിക്കുന്നു.
69 -70 കാലഘട്ടത്തില്‍ ദുബായിലെത്തിയ ഇബ്രാഹിം,മുഹമ്മദ് , ഉമ്മര്‍ ഒരു കുടില്‍ വ്യവസായം എന്ന നിലയില്‍ തുടങ്ങിയതാണ്. ഇന്നിപ്പോള്‍ മൗവ്വല്‍ പ്രദേശത്തെ 150ഓളം യുവാക്കള്‍ ജോലി ചെയ്യുന്ന ഒരു കമ്പനിയായി മാറി. അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സമൂസ കയറ്റുമതി ചെയ്യുന്നു.
എല്ലാ റംസാന്‍ മാസത്തിലും ലീവെടുത്ത് അവര്‍ സ്വന്തം നാട്ടിലെത്തും. നോമ്പുതുറക്ക് ആവശ്യമായ സമൂസ ഉണ്ടാക്കാന്‍ സമൂസ നിര്‍മ്മാണത്തിനെക്കുറിച്ച് മലയാളത്തിലെ എല്ലാ ടിവി ചാനലുകളിലും വാര്‍ത്ത വന്നതോടെ മൗവ്വല്‍ സമൂസക്ക് ഒരു ജനകീയ മുഖം കൈവന്നു.
അതുകൊണ്ട് തന്നെ ആളുകള്‍ ആദ്യം കാണുമ്പോള്‍ ഇവരോട് ഇപ്രാവശ്യം നോമ്പിന് സമൂസ ഉണ്ടാക്കുന്നില്ലേ എന്നുള്ള കാര്യങ്ങളാണ്. സമൂസ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന മൗവ്വലില്‍ സമൂസ നിര്‍മ്മാണം ആരംഭിച്ചിട്ട് 12 വര്‍ഷത്തോളമായി. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഇബ്രാഹിമാണ്.
ചപ്പാത്തി രൂപത്തില്‍ പരത്തി കുഴച്ചെടുത്ത് ഓലപ്പടക്കം മാതിരി മടക്കി അതില്‍ മസാലക്കൂട്ടും ഉള്ളിയും ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുക്കലാണ്. മണിക്കൂറില്‍ ആയിരം സമൂസ ഉണ്ടാക്കുന്ന 13 വര്‍ഷത്തോളമായി സമൂസ ചുടുന്ന അബ്ദുല്ല ബിലാല്‍ നഗര്‍ പറയുന്നു. ഇതിന് നല്ല കൈവഴക്കം ആവശ്യമാണ്. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവിടെ നിന്നും സമൂസ വിതരണം ചെയ്യുന്നുണ്ട്.
ഉള്ളിക്കും മൈതയ്ക്കും മറ്റ് ആവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല ഒരു നേരമ്പോക്കിന് മാത്രമാണ് സമൂസ ഉണ്ടാക്കുന്നത് എന്നാണ് ഹനീഫയുടെ അഭിപ്രായം. നാട്ടിലെ എല്ലാവര്‍ക്കും സമൂസ നിര്‍മ്മാണത്തിനാവശ്യമായ സൗജന്യ പരിശീലനം നല്‍കാന്‍ ഇവര്‍ തയ്യാറാണ്.
ഈത്തപ്പഴവും കാരക്കയും പോലെ നോമ്പുതുറക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ് സമൂസ. അഷറഫ് മാങ്ങാട്, ബശീര്‍ കൊയിലാണ്ടി, അഷ്‌റഫ് പുതിയപുര, അഷ്‌ക്കര്‍ ബേക്കല്‍, നാസര്‍ കോളനി തുടങ്ങിയ ഇരുപതോളം പേര്‍ ഗള്‍ഫില്‍ നിന്നും സമൂസയുണ്ടാക്കാന്‍ നാട്ടിലെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment