മട്ടന്നൂര്‍: കാണാതായ ബി എഡ് വിദ്യാര്‍ത്ഥനി ഡ്രൈവറോടൊപ്പം കോടതിയില്‍ ഹാജരായി. ഇരുവരെയും കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊട്ടികരഞ്ഞു.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതി വളപ്പിലാണ് കരളലിയിപ്പിക്കുന്നന്ന രംഗങ്ങള്‍ അരങ്ങേറിയത്. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകള്‍ താര പി പ്രകാശും തില്ലങ്കേരിയിലെ ജീപ്പ് ഡ്രൈവര്‍ ബഷീറുമാണ് കോടതിയില്‍ ഹാജരായത്.
അഞ്ചാം തിയ്യതി മുതല്‍ താരയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാംഗ്‌ളൂരിലും മൈസൂറിലും പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും കോടതിയില്‍ ഹാജരായത്. കോടതി ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചതോടെ പെണ്‍കുട്ടി ബഷീറിനോടൊപ്പം പോകാന്‍ തയ്യാറാകുകയായിരുന്നു.
ഇരുവരും കോടതിയില്‍ ഹാജരായ വിവരമറിഞ്ഞ് രണ്ടുപേരുടെയും ബന്ധുക്കള്‍ കോടതിയിലെത്തിയിരുന്നു. പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ചതോടെയാണ് ബന്ധുക്കള്‍ പൊട്ടികരഞ്ഞത്.


No comments:
Post a Comment