Latest News

എട്ട് വര്‍ഷം കൊണ്ട് ജ്വല്ലറി ജീവനക്കാരന്‍ കീശയിലാക്കിയത് 15 പവന്‍ സ്വര്‍ണ്ണം

കാസര്‍കോട് : ജ്വല്ലറിയില്‍ നിന്ന് ജീവനക്കാരന്‍ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. കാസര്‍കോട് കറന്തക്കാടിന് സമീപം അശ്വിനി നഗറിലുള്ള ഒരു പ്രമുഖ ജ്വല്ലറിയുടെ ഉടമയാണ് ജീവനക്കാരനെതിരെ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയത്. 

ജ്വല്ലറി ഉടമയുടെ പരാതിയില്‍ പയ്യന്നൂര്‍ മഠത്തില്‍ സ്വദേശിയായ അനീഷ് (32) നെതിനെ പോലീസ് കേസെടുത്തു. 2006 ജനുവരി മുതല്‍ അനീഷ് നിരന്തരമായി സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നുവെന്നാണ് ഉടമ പറയുന്നത്. 

സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണക്കുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ജീവനക്കാരന്റെ കള്ളിവെളിച്ചത്തായത്. 3,13,000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് എട്ട് വര്‍ഷത്തിനിടെ ജോലിയുടെ മറവില്‍ ജീവനക്കാരന്‍ കീശയിലാക്കിയത്.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.