കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൈലാസ് തീയേറ്റര്‍-റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡില്‍ ഗ്യാസ് ഏജന്‍സിക്ക് അടുത്ത് താമസിക്കുന്ന പത്മനാഭന്-സരോജ ദമ്പതികളുടെ മകള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ശില്‍പ്പ(26) വിഷം അകത്ത് ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന കാമുകനും ചെര്‍ക്കള ചെമ്മണ്ണൂര്‍ ഫിനാന്‍സ് സ്ഥാപനത്തിലെ മാനേജറുമായ ഹൊസ്ദുര്‍ഗ് കാരാട്ടുവയലില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി എച്ച് കെ ലക്ഷ്മീശന് മുങ്ങി.
ജൂണ്‍ 17 ന് ഉച്ചയോടെ ചെര്‍ക്കളയിലെ ഈ സ്ഥാപനത്തില്‍ വെച്ചാണ് ശില്‍പ്പ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തിന് ശേഷം ലക്ഷ്മീശന് ഈ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിയിട്ടില്ല. ലക്ഷ്മീശന് കുറച്ച് ദിവസം മംഗലാപുരത്തുള്ള ഭാര്യ വീട്ടില്‍ കഴിഞ്ഞതായി ശില്‍പ്പയുടെ ബന്ധുക്കള്‍ക്ക് സൂചന കിട്ടിയിരുന്നു.
ലക്ഷ്മീശന് ഒരു മകളുണ്ട്. കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തില്‍ ലക്ഷ്മീശനും ശില്‍പ്പയും ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് ഈ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ശില്‍പ്പ മറ്റൊരിടത്ത് ജോലി തരപ്പെടുത്തി.
ലക്ഷ്മീശന് കാഞ്ഞങ്ങാട്ടെ ശാഖയില്‍ നിന്ന് ചെങ്കളയിലെ ശാഖയിലേക്ക് സ്ഥലം മാറുകയായിരുന്നു.
ലക്ഷ്മീശന് കാഞ്ഞങ്ങാട്ടെ ശാഖയില്‍ നിന്ന് ചെങ്കളയിലെ ശാഖയിലേക്ക് സ്ഥലം മാറുകയായിരുന്നു.
ശില്‍പ്പയുടെ അടുത്ത ബന്ധുവാണ് ലക്ഷ്മീശന്റെ ഭാര്യ. ഈ കുടുംബ ബന്ധവും അതിലൂടെയുള്ള അടുപ്പവുമാണ് ഇരുവരെയും പ്രണയ ബദ്ധരാക്കിയത്.
ലക്ഷ്മീശന് ശില്‍പ്പയെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നെന്ന് സഹോദരി തന്നോട് പറഞ്ഞതായി സഹോദര് ദീപക് കുമാര്‍ വിദ്യാനഗര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ദീപകിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധര ഷെട്ടിയും വിദ്യാനഗര്‍ പ്രിന്‍സിപ്പള്‍ എസ് ഐ ലക്ഷ്മണനും രാവിലെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എലിവിഷം അകത്ത് ചെന്ന് ഛര്‍ദ്ദിച്ച് അവശനിലയിലായ യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നാഴ്ചയോളം ബോധ രഹിതയായി കഴിഞ്ഞ ശില്‍പ്പ ബുധനാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കാഞ്ഞങ്ങാട്ടെ വസതിയിലെത്തിച്ചു ഗ്രാമീണ വള്ളിക്കടവ് ബ്രാഞ്ചിലെ ക്ലര്‍ക്കായ ഹൊസ്ദുര്‍ഗിലെ കാന്തകുമാറാണ് ശില്‍പ്പയുടെ ഭര്‍ത്താവ്. മൂന്നുവയസ്സുള്ള പ്രീതിക ഏക മകളാണ്.
ലക്ഷ്മീശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വിദ്യാനഗര്‍ പോലീസ് വ്യക്തമാക്കി. ശില്‍പ്പ വിഷം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യത്തിന് ലക്ഷ്മീശനെ കാഞ്ഞങ്ങാട് ജേസിസില് നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിട്ടുണ്ട്.
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment