കാഞ്ഞങ്ങാട്: വണ്ടി ചെക്ക് കേസില്‍ പ്രതിയായ ലോട്ടറി ഏജന്റ് പരാതിക്കാരന് പതിനൊന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കണ്ണൂര്‍ ചാവക്കരയിലെ വി കെ മുഹമ്മദ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പി അഹമ്മദിന് (56) നഷ്ടപരിഹാരം നല്‍കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിധിച്ചത്.
മുഹമ്മദ് അഹമ്മദിനോട് പതിനൊന്നരലക്ഷം രൂപ വായ്പ്പവാങ്ങിയിരുന്നു. എന്നാല്‍ പണത്തിന് പകരം മുഹമ്മദ് വണ്ടിചെക്കാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് മുഹമ്മദിനെതിരെ അഹമ്മദ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. മുഹമ്മദിനെ കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു
Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment