Latest News

ആത്മീയതയുടെ ഉണര്‍ത്തായി SYS റമസാന്‍ പ്രഭാഷണ പരമ്പരക്ക് ധന്യ സമാപനം

കാസര്‍കോട് : വിശുദ്ധ റമസാനിന്റെ അനുഗ്രഹത്തിന്റെ ആദ്യപത്തില്‍ ലഭിച്ച ആത്മീയതയുടെ ഉണര്‍വില്‍ വരും ദിനങ്ങളെ കര്‍മ്മ ധന്യമാക്കാനുള്ള ആഹ്വാനവുമായി എസ് വൈ എസ് ചതുര്‍ദിന റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് താജുല്‍ ഉലമ നഗരിയില്‍ ധന്യ സമാപനം. 

നാല് ഖുലഫാഉറാശിദുകളുടെ മാതൃകാ ഭരണവും ജീവിത സന്ദേശവും ചര്‍ച്ച ചെയ്ത് പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുള്ള സഖാഫി എളമരം നാല് ദിനങ്ങളില്‍ നടത്തിയ പ്രൗഢ പ്രഭാഷണം ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി മാറി. നിറഞ്ഞു കവിഞ്ഞ താജുല്‍ ഉലമാ നഗരിയിലേക്ക് ദിവസവും സ്തീകളടക്കം അനേകമാളുകള്‍ ഒഴുകിയെത്തി. 

പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ സദസ്സ് പുണ്യ ദിനങ്ങളുടെ ആത്മീയ അനുഗ്രഹം ലഭിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമേകി. പണ്ഡിത നേതാക്കളും സൂഫി വര്യരും വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.

സമാപന ആത്മീയ സംഗമത്തിന് മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.
പ്രഭാഷണ സി.ഡി അശ്‌റഫ് മവ്വലിന് ആദ്യ കോപ്പി നല്‍കി സയ്യിദ് ഹാശിം തങ്ങള്‍ തിരൂര്‍ക്കാട് പ്രകാശനം ചെയ്തു. സയ്യിദ് യു.പി എസ് തങ്ങള്‍ മിനിഎസ്റ്റേറ്റ്, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലമ്പാടി, റഫീഖ് സഅദി ദേലമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്ബുല്ലാഹ് തളങ്കര, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, പി.ഇ താജുദ്ദീന്‍, ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, sys, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.