Latest News

സ്വര്‍ണക്കടത്ത് പ്രത്യേകസംഘം അന്വേഷിക്കണം: സിപിഐ എം

കാസര്‍കോട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സികളെ നിയമിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയതുപോലുള്ള ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ അന്താരാഷ്ട സാമ്പത്തിക കുറ്റവാളികളുടെ സഹായമുള്‍പ്പെടെ ലഭിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.