തൃശൂര്‍: മാവോയിസ്റ്റ് ബന്ധമുള്ള മലയാളി യുവാവ് സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടതായി വിവരം. തൃശൂര്‍ തളിക്കുളം പത്താംകല്ല് സ്വദേശി സിനോജാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടേതായി പുറത്തിറങ്ങിയ ലഘുലേഖവഴിയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
കഴിഞ്ഞ 16ന് രാവിലെ 10 മണിയോടെ വനത്തിനുള്ളില്‍ സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതനിടെയുണ്ടായ പൊട്ടിത്തെറിയില്‍ സിനോജ് കൊല്ലപ്പെട്ടതായാണ് ലഘുലേഖ പറയുന്നത്. തൃശൂരിലെ മനുഷ്യാവകാശ പ്രവര്ത്തകന് മുണ്ടൂര്‍ രാവുണ്ണിയുടെ വസതിയിലെ ലെറ്റര്‍ബോക്സില്‍ കാണപ്പെട്ട ലഘുലേഖയിലാണ് മരണ വിവരമുള്ളത്. ലഘുലേഖയ്ക്കൊപ്പം മാവോയിസ്റ്റ് പശ്ചിമമേഖലാ സമിതി വക്താവ് ജോഗിയുടേതായുള്ള കുറിപ്പും ലഭിച്ചിട്ടുണ്ട്.
മരണം സംഭവിച്ച സ്ഥലത്തെക്കുറിച്ചുള്ള വിവരം വ്യക്തമായി പറയാത്ത ലഘുലേഖ ഉള്‍ക്കാട്ടില്‍ നടന്ന സ്ഫോടനത്തില്‍ സിനോജ് കൊല്ലപ്പെട്ടു എന്നുമാത്രമാണ് പറഞ്ഞിരിക്കുന്നത്. സ്ഫോടനത്തില്‍ ശരീരം ചിതറിപ്പോയി. സുരക്ഷാ കാരണത്താലും കാലാവസ്ഥ പ്രതികൂലമായതിനാലും മൃതദേഹം കാട്ടിനുള്ളില്‍ തന്നെ സംസ്കരിച്ചതായും കാട്ടുതീ എന്ന ലഘുലേഖ പറയുന്നു. ലെറ്റര്‍ ബോക്സില്‍ നിന്നും ലഭിച്ച ലഘുലേഖ മുണ്ടൂര്‍ രാവുണ്ണി തളിക്കുളം പത്താംകല്ലിലെ സിനോജിന്റെ വസതിയിലെത്തിച്ചു.
കഴിഞ്ഞ പതിനെട്ടിനാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തളിക്കുളത്തെത്തി വിവരം ശേഖരിച്ചു. മരണം ബന്ധിച്ച് ലഭിച്ച വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാവോയിസ്റ്റ് പ്രവര്ത്തകന് രൂപേഷിനൊപ്പം സിനോജും സംസ്ഥാന പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

No comments:
Post a Comment