തിരുവനന്തപുരം: കാസര്‍കോട് പാണത്തൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷെരിഫ് കുത്തേറ്റ് മരിച്ച സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തു നിന്നും ജെയിംസ് മാത്യൂ എംഎല്‍എയാണ് അടിയനന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ മറുപടി നല്‍കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് സഭയെ അറിയിച്ചു. വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്നും ആഭ്യന്തര മന്ത്രി സഭയില്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
എന്നാല്‍ ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടുകളെ പിന്‍തുണയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അനിയന്‍ബാവ ചേട്ടന്‍ബാവ കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്തന്‍ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment