ദുബായ് : ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്ന 50 ലക്ഷം ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കുന്നതിന് യു.എ.ഇ.പദ്ധതി. റംസാന്‍ റിലീഫിന്റെ ഭാഗമായാണ് യു.എ.ഇ.പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംഭാവന സ്വീകരണം കഴിഞ്ഞ ശനിയാഴ്ച തുടങ്ങി. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ ദിവസം തന്നെ 90 ലക്ഷം ഡോളര്‍ സംഭാവനയായി ലഭിച്ചു.
ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, സോമാലിയ,ഘാന, സുഡാന്‍, ഇേന്താനേഷ്യ, ടോഗോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. യു.എ.ഇയിലെ റെഡ് ക്രസന്റ് അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ശുദ്ധജലം ലഭിക്കാത്തത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെട്ട് ലോകത്ത് പ്രതിവര്‍ഷം 34 ലക്ഷം പേര്‍ മരിക്കുന്നുെണ്ടന്നാണ് കണക്ക്. നിലവില്‍ 78.3 പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. ദരിദ്ര രാജ്യങ്ങളിലാണ് ശുദ്ധജല ക്ഷാമം കൂടുതലുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് യു.എ.ഇ. ഈ മേഖലയിലേക്ക് ധനസഹായം നല്‍കുന്നത്. 2009 മുതല്‍ 13 വരെ യു.എ.ഇ. 61 രാജ്യങ്ങള്‍ക്ക് ശുദ്ധജല പദ്ധതികള്‍ക്കായി 27 കോടി ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, സോമാലിയ,ഘാന, സുഡാന്‍, ഇേന്താനേഷ്യ, ടോഗോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. യു.എ.ഇയിലെ റെഡ് ക്രസന്റ് അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ശുദ്ധജലം ലഭിക്കാത്തത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെട്ട് ലോകത്ത് പ്രതിവര്‍ഷം 34 ലക്ഷം പേര്‍ മരിക്കുന്നുെണ്ടന്നാണ് കണക്ക്. നിലവില്‍ 78.3 പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. ദരിദ്ര രാജ്യങ്ങളിലാണ് ശുദ്ധജല ക്ഷാമം കൂടുതലുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് യു.എ.ഇ. ഈ മേഖലയിലേക്ക് ധനസഹായം നല്‍കുന്നത്. 2009 മുതല്‍ 13 വരെ യു.എ.ഇ. 61 രാജ്യങ്ങള്‍ക്ക് ശുദ്ധജല പദ്ധതികള്‍ക്കായി 27 കോടി ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment