ഇന്ത്യന്‍ കപ്പലോട്ടകാരുടെ ദേശീയ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫയേഴ്‌സ് ഓഫ് ഇന്ത്യ (ന്യൂസി)യുടെ മാര്‍ഗ്ഗ ദീപമായി 5 വര്‍ഷം മുമ്പാണ് കാസര്‍കോട് ആസ്ഥാനമായി ഉദുമ കോട്ടിക്കുളത്ത് മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് രൂപീകരിച്ചത്. ന്യസി ഇന്റര്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ ഫോര്‍ ഇന്ത്യന്‍ സീഫയേഴ്‌സ് സഹകരണത്തോടെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് ഒരു വര്‍ഷം മുമ്പാണ് കഞ്ഞിപ്പുരയുടെ നിര്‍മ്മാണം ആരംഭിച്ചത്
ജൂലൈ മൂന്ന് വ്യാഴാഴ്ച ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ഉദുമ എംല്‍എ കെ.കുഞ്ഞിരാമന്‍ കഞ്ഞിപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.യൂത്ത് വിംഗ് നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ബോധവല്‍ക്കരണം, എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് ഐക്യദാര്‍ഡ്യം, രക്തദാനം നിര്‍ദ്ദനരായ രോഗികള്‍ക്ക് ചികിത്സ സഹായം, അപകടത്തില്‍പ്പെട്ട കപ്പലോട്ടക്കാര്‍ക്ക് ധനസഹായം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തി കഴിഞ്ഞു. കപ്പല്‍ ജീവിതത്തിന്റെ ഇടവേളയില്‍ കിട്ടുന്ന ചുരുങ്ങിയ സമയങ്ങളിലാണ് കൂട്ടായ്മ ഇത്തരം സംരഭങ്ങള്‍ നടത്തി വരുന്നത്.
ന്യൂസിയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗനി.വൈ.സെറാഗ്, ദേശീയ സമിതിയംഗം ടി.വി. സുരേഷ് പള്ളം , കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് പ്രസിഡണ്ട് രാമചന്ദ്രന്‍ ഇടയില്ലം, സെക്രട്ടറി സന്തോഷ് ഞെക്ലി, മധു സി.വി, സുനില്‍ കോട്ടിക്കുളം, സുനില്‍ കൊക്കാല്‍, രാജേന്ദ്രന്‍ മുദിയക്കാല്‍, തുടങ്ങിയവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും നല്ല മര്‍ച്ചന്റ് നേവി യൂത്ത് വിംഗിനുള്ള ന്യൂസിയുടെ അംഗീകാരം ഇതോടെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത് വിംഗിന് ലഭിച്ചിട്ടുണ്ട്. ഉദുമ ഗവ എല്‍ പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക പത്മകുമാരി പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, വൈസ് പ്രസിഡണ്ട് ജയചന്ദ്രന്‍ കെ.ജി. അച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Udma L.P. School, Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment