കരുനാഗപ്പള്ളി: സ്‌കൂളില്‍നിന്നു കുട്ടികളുമായ പോയ ഓട്ടോയില്‍ നിന്ന് എല്‍കെജി വിദ്യാര്‍ഥിനി ദേശീയപാതയിലേക്കു തെറിച്ചുവീണു. കുട്ടി വീണത് അറിയാതെ വണ്ടി ഓടിച്ചുപോയ ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ പിന്നാലെയെത്തിയാണു വിവരം അറിയിച്ചത്. പുള്ളിമാന്‍ ജംക്ഷനു സമീപമുള്ള ശ്രീബുദ്ധ പ്രീ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോയില്‍ നിന്നാണ് അയണിവേലിക്കുളങ്ങര വടക്ക് സുചിഷ് ഭവനത്തില്‍ സുചീഷ്‌കുമാറിന്റെയും ധന്യയുടെയും മകള്‍ നേഹ (അഞ്ച്) തെറിച്ചു വീണത്. തലയ്ക്കു പരുക്കേറ്റ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. വൈകിട്ടു സ്‌കൂളില്‍ നിന്നു കുട്ടികളെ വീടുകളിലേക്കു കൊണ്ടുപോകുകയായിരുന്നു. ഓട്ടോയില്‍ ഏകദേശം 15 പിഞ്ചുകുട്ടികള്‍ ഉണ്ടായിരുന്നു. വാഹനത്തിരക്ക് ഏറെയുള്ള ദേശീയപാതയില്‍ വീണു തല പൊട്ടി രക്തം വാര്‍ന്നു കിടന്നു കരഞ്ഞ കുട്ടിയെ തൊട്ടു പിറകില്‍ വന്ന ബൈക്ക് യാത്രക്കാരനാണു റോഡില്‍ നിന്ന് എടുത്തു മാറ്റിയത്. നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് ഓട്ടോ ഡ്രൈവര്‍ സജു (56) അപകടവിവരമറിഞ്ഞത്. ഇയാള്‍തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സ്‌കൂളിലെ അധ്യാപകരെത്തി മറ്റൊരു ഓട്ടോയില്‍ ബാക്കി കുട്ടികളെ സ്‌കൂളിലേക്കു തിരിച്ചു കൊണ്ടുപോയി. കൊച്ചുകുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയ ഓട്ടോയുടെ വാതിലിലും മറ്റു ഭാഗങ്ങളിലും ഗ്രില്ലുകള്‍ സ്ഥാപിച്ചു സുരക്ഷ ഒരുക്കിയിരുന്നില്ല. ഒട്ടേറെ ഓട്ടോകള്‍ ഇത്തരത്തില്‍ കുട്ടികളെയും കൊണ്ടു പായുന്നുണ്ടെന്ന പരാതിയുണ്ട്. പല സ്‌കൂള്‍ ബസുകളിലും കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment