Latest News

മിറോസ്ലാവ് ക്ലോസയ്ക്ക് റെക്കോഡ്‌

ബെലോ ഹൊറിസോണ്ടെ: ബ്രസീലിനെതിരെ ജര്‍മ്മനി ഗോള്‍വര്‍ഷം നടത്തിയപ്പോള്‍ ഒരു ഗോള്‍ സ്വന്തം പേരിലാക്കി മിറോസ്ലാവ് ക്ലോസെ ലോകറെക്കോഡ് കുറിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരം എന്ന ബഹുമതി ഇനി ക്ലോസെയ്ക്ക് മാത്രം സ്വന്തം. ബ്രസീലിന്റെ സൂപ്പര്‍താരം റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡാണ്(15 ഗോള്‍) ക്ലോസെ(16 ഗോള്‍) തിരുത്തിക്കുറിച്ചത്. നാല് ലോകകപ്പില്‍ നിന്നാണ് റൊണാള്‍ഡോ 15 ഗോള്‍ നേടിയത്. ക്ലോസയ്ക്കും ഇത് നാലാം ലോകകപ്പാണിത്. മിക്കവാറും കളിക്കാരനെന്ന നിലയില്‍ 36 കാരനായ ക്ലോസയെ സംബന്ധിച്ച് ഇത് അവസാനത്തെ ലോകകപ്പുമമാകാം.

2002 ല്‍ അരങ്ങേറ്റ ലോകകപ്പില്‍ അഞ്ച് ഗോളുകളാണ് ക്ലോസെ നേടിയത്. 2006 ല്‍ അഞ്ച് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ടും സ്വന്തമാക്കി. ജര്‍മ്മനികള്‍ ഒന്നായതിന് ശേഷം ആദ്യമായി ഗോള്‍ഡണ്‍ ബൂട്ട് നേടുന്നത് ക്ലോസെയാണ്.

2010 ല്‍ തന്റെ മൂന്നാം ലോകകപ്പിനെത്തിയ ക്ലോസെ നാല് ഗോള്‍ സ്വന്തം പേരില്‍ കുറിച്ചു. ബ്രസീല്‍ ലോകകപ്പില്‍ ഇതുവരെ രണ്ട് ഗോള്‍ നേടിക്കഴിഞ്ഞു ക്ലോസെ .

നാട്ടുകാരനായ ഉവേ സീലറും ബ്രസീലിന്റെ ഇതിഹാസതാരം പെലെയും മാത്രമാണ് ക്ലോസയെ കൂടാതെ നാല് ലോകകപ്പുകളില്‍ ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങള്‍.

Keywords: World Cup football, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.