Latest News

മരിച്ചയാളുടെ പേരില്‍ കുടുംബ പെന്‍ഷന്‍ നല്‍കി; രണ്ട് ട്രഷറി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂര്‍: ഒന്നരവര്‍ഷംമുമ്പ് മരിച്ചയാളുടെ പേരില്‍ കൊടുങ്ങല്ലൂര്‍ സബ്ബ് ട്രഷറിയില്‍നിന്ന് കുടുംബ പെന്‍ഷന്‍ നല്‍കിയതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേടിനെക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ട്രഷറി ഓഫീസര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

ഒന്നരവര്‍ഷം മുമ്പ് മരിച്ച സത്യശീലന്‍ എന്നയാളുടെ കുടുംബ പെന്‍ഷനാണ് ചിലര്‍ ചേര്‍ന്ന് തട്ടിയെടുത്തിരുന്നത്. രാജസ്ഥാനില്‍ ജോലിക്കാരിയായിരുന്ന സത്യശീലന്റെ ഭാര്യയുടെ കുടുംബ പെന്‍ഷനാണ് ചെക്ക് ഉപയോഗിച്ച് ഇയാള്‍ വാങ്ങിയിരുന്നത്. ഹിന്ദിയില്‍ ഒപ്പിട്ട ചെക്കുകളാണ് ഉപയോഗിച്ചിരുന്നത്. മരിച്ചുപോയ ജ്യേഷ്ഠന്‍ ഹിന്ദിയില്‍ ഒപ്പുവെച്ച 13 ചെക്ക് ലീഫുകള്‍ സത്യശീലന്റെ സഹോദരന്‍ നാട്ടിലെത്തിയപ്പോള്‍ കണ്ടുകിട്ടി. ഇത് കൊടുങ്ങല്ലൂര്‍ ട്രഷറിയില്‍ തിരിച്ചേല്‍പ്പിച്ചപ്പോഴാണ് ട്രഷറി ജീവനക്കാര്‍ സത്യശീലന്‍ മരിച്ച വിവരം അറിയുന്നത്.

18 മാസംമുമ്പ് മരിച്ച ഇയാളുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ചാണ് ട്രഷറിയില്‍നിന്ന് പണം തട്ടിയിരുന്നത്. ആരാണ് പണം വാങ്ങിയതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ഇരിങ്ങാലക്കുട ട്രഷറി ഓഫീസര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥയെയും ബന്ധപ്പെട്ട ക്ലാര്‍ക്കിനെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.