ഗാസ കത്തുമ്പോള്‍, ഇസ്രായേലിന്റെ നരഹത്യ കണ്ട് ലോകം തരിച്ചിരിക്കുമ്പോള്‍ ലോക പൊലീസായ അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മന്ത്രി മുനീറിന്റെ കത്ത്. കരയുദ്ധവും വ്യോമാക്രമണവുമൊക്കെ ഗാസയെ തകര്‍ത്തെറിയുമ്പോള്‍, മരണ സംഖ്യ അനുദിനം വര്‍ധിക്കുമ്പോള്‍ എല്ലാവരും നിശബ്ധരായി നില കൊള്ളുകയാണ്. ഒക്കെ കണ്ട് സഹി കെട്ടിട്ടാവണം മുനീര്‍ ഈ കത്തെഴുതിയത്.
മലയാളം, ഇംഗ്‌ളീഷ് ഭാഷകളിലുള്ള രണ്ടു കത്തുകള്‍ മുനീര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കത്തിന്റെ പൂര്‍ണ രൂപം ചുവടെ.
ഇസ്രായേലി വ്യോമാക്രണത്തില്‍ സ്വന്തം പിതാവിനെ നഷ്ടമായ നിരാലംബരായ ഗാസയിലെ ഒരു പിഞ്ചുബാലന്‍ ഒരു കാറില്‍ ചാരിയിരുന്ന് സര്‍വതും തകര്‍ന്ന് നെഞ്ചുപൊട്ടി കരയുന്ന ചിത്രം കോടാനുകോടി ലോകജനതയ്‌ക്കൊപ്പം താങ്കളും ശ്രദ്ധിച്ചിരുന്നല്ലോ. ഈ രാക്ഷസീയത ഇനിയും തുടരണോ ? വെടിയൊച്ച ഒരു താരാട്ടിന്റെ ഈണമാവില്ല. നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതം തകര്‍ത്തെറിയാന്‍ ആര്‍ക്കും അവകാശമില്ല. ഈ മൃഗീയ നരവേട്ട അവസാനിപ്പിക്കൂ എന്നെന്നേക്കുമായി എന്ന് ഇസ്രയേലിനോട് താങ്കള്‍ ആജ്ഞാപിക്കാത്തതെന്ത്?
ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യങ്ങളില്‍ സമാധാനം സ്ഥാപിക്കാന്‍ വെമ്പുന്ന അമേരിക്കയുടെ ലോക പൊലീസിങ് എന്തേ ഗാസയില്‍ കാണുന്നില്ല? ഇസ്രയേലിനോട് താങ്കള്‍ ആജ്ഞാപിക്കുന്നില്ലെങ്കില്‍ അനാഥരായ ആയിരക്കണക്കിന് കുട്ടികളുടെയും വിധവകളുടെയും മക്കളെ നഷ്ടമായ മാതാപിതാക്കളുടെയും തോരാക്കണ്ണീരിന് താങ്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, അല്ലെങ്കില്‍ അവരുടെ കൊടിയ ശാപത്തിന്റെ ചിരപ്രതീകമായി താങ്കള്‍ മാറും. മുനീര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment