പാലക്കാട്: വാളയാര്‍ റെയില്‍വേസ്റ്റേഷനില്‍ ചരക്കുതീവണ്ടിക്കുമുകളില്‍ കയറി മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഇലക്ട്രിക് ലൈനില്‍നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂര്‍ കിണത്തുക്കടവ് സുരേഷിനെയാണ് (20) ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോയമ്പത്തൂര്‍ വി.എല്‍.ബി. കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്.
മലബാര്‍ സിമന്റ്‌സിലേക്കുള്ള പ്രത്യേക റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി പുറത്തെ കാടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇലക്ട്രിക് ലൈനില്‍നിന്ന് ഷോക്കേറ്റത്.
മലബാര്‍ സിമന്റ്‌സിലേക്കുള്ള പ്രത്യേക റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി പുറത്തെ കാടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇലക്ട്രിക് ലൈനില്‍നിന്ന് ഷോക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. രാവിലെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം വാളയാര്‍ ഡാം കാണാനും മറ്റുമായി എത്തിയതായിരുന്നു സുരേഷ്. ഗോകുല്‍, സതീഷ്, കാര്‍ത്തിക്, സാമുവല്‍ എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്നത്.
സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോള്‍ പൊള്ളലേറ്റ് താഴെവീണ് കിടക്കുകയായിരുന്നു സുരേഷ്. ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോള്‍ പൊള്ളലേറ്റ് താഴെവീണ് കിടക്കുകയായിരുന്നു സുരേഷ്. ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment