മംഗലാപുരം: ഓവര്‍ ടേക്കിങ് നടത്തുന്നതിനിടേ അമിതവേഗതയിലെത്തിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഭട്കല്‍ അരാസികട്ടേ സ്വദേശി ശശാങ്ക പൂജാരി(23) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ ഒമ്പതോടെ ശങ്കരപുരയിലാണ് അപകടം.
ബസ്സ്‌റ്റോപ്പില്‍ വിട്ട് മടങ്ങവേ എതിര്‍ ദിശയില്‍ വരികയായിരുന്ന ഉടുപ്പി ശ്രിവ റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.
അറിയപ്പെടുന്ന വോളിബോള്‍ കളിക്കാരനായിരുന്നു. പിതാവ്:മഹേഷ് പൂജാരി, മാതാവ്:സുമതി
Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment