Latest News

മുപ്പത് ദിവസം പ്രായമായ കുഞ്ഞിന് അപൂര്‍വ്വ ഹൃദയ ശസ്ത്രക്രിയ

മംഗലാപുരം: മുപ്പത് ദിവസം മാത്രം പ്രയമായ കുഞ്ഞിന് നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം. മംഗലാപുരം ഇന്‍ഡിയാന ഹോസ്പിറ്റലിലാണ് ഈ ശ്രദ്ധേയമായ നേട്ടംകൈവരിച്ചത്.പേര് വെളിപ്പെടുത്താത്ത കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മകള്‍ക്കാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്.

കുട്ടിക്ക് പതിനഞ്ച് ദിവസം പ്രായമുള്ളപ്പോഴാണ് ഹൃദയത്തില്‍ തകരാറുണ്ടെന്ന ഡോക്ടര്‍മാര്‍ കണ്ടത്തിയത്. ശ്വാസതടസത്തെ തുടര്‍ന്നാണ് കുഞ്ഞിനെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മംഗലാപുരത്തെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ആനന്ദിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ധമനികളില്‍ രക്തം നീല കലര്‍ന്ന രീതിയില്‍ കണ്ടത്തിയത്. 

ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രക്തകുഴലില്‍ അപൂര്‍വ്വമായി കാണുന്ന 'ടോട്ടല്‍ അനോമലസ് പള്‍മണറി വീനസ് കണക്ഷനിലുള്ള തകരാറായിരുന്നു കുഞ്ഞിന് ഉണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. കൂടുതല്‍ കുട്ടിയ നിരീക്ഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ബൈപാസ് മെഷീന്‍ ഘടിപ്പിച്ച് ഓപ്പറേഷന് വിധേയമാക്കിയത്.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഡോ.യൂസഫ് കുമ്പള, ഡോ.കെ. ടി ആനന്ദ്,ഡോ.ചേതനാ ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. ശസ്ത്രക്രിയയില്‍ വിജയം വരിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. ദക്ഷിണേന്ത്യയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് ഡോ ആനന്ദ് പറഞ്ഞു.

Keywords: Manglore, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.