Latest News

പ്രിയപ്പെട്ട കൂട്ടുകാരനു വേണ്ടി പ്രാര്‍ഥനയോടെ രഞ്ജിനി ഹരിദാസ്

കൊച്ചി: ടെലിവിഷന്‍ അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസിന്റെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച അണലിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ വളര്‍ത്തു നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നു. ഗുരുതരാവസ്ഥയില്‍ കൊച്ചി പെറ്റ് ആശുപത്രിയില്‍ കഴിയുന്ന വളര്‍ത്തുനായ റിക്കിയെ ഡയാലിസിസിനായാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. രണ്ടു ദിവസത്തിനകം ചെന്നൈ വെറ്ററിനറി കോളജിലെത്തിച്ച് ഡയാലിസിസ് നടത്താനാണ് പദ്ധതി. നായ്ക്കളില്‍ ഡയാലിസിസ് നടത്താന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമാണു ചെന്നൈയിലെ വെറ്ററിനറി കോളജ്.

അതേസമയം എത്ര വിദഗ്ധ ചികിത്സ നല്‍കിയാലും റിക്കി പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. രഞ്ജിനിയുടെ വീടിനകത്തേക്കു കടക്കാന്‍ ശ്രമിചî അണലിയെ തടയുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണു റിക്കിയുടെ മുന്‍കാലില്‍ കടിയേറ്റത്. പോമറേനിയന്റെ ക്രോസ്ബ്രീഡ് ഇനത്തില്‍പ്പെട്ട റിക്കിക്ക് മൂന്നു വയസുണ്ട്. ദേഹത്ത് ആസിഡ് വീണ് 60 ശതമാനം പൊള്ളലേറ്റ നിലയില്‍ കഴിയുമ്പോഴാണ് വൈറ്റില ജനതയിലെ പാരഡൈസ് റോഡില്‍ നിന്ന് റിക്കി രഞ്ജിനിയുടെ ജീവിതത്തിലേക്ക് എത്തുന്നത്.

അവശനിലയില്‍ കഴിഞ്ഞിരുന്ന നായയെ കരുണ അനിമല്‍ മിനിസ്റ്ററിങ് ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ (കര്‍മ) പ്രവര്‍ത്തകര്‍ കൊച്ചിന്‍ പെറ്റ് ആശുപത്രിയിലെത്തിച്ചു. അരലക്ഷത്തിലേറെ രൂപ ചെലവിട്ട് 68 ദിവസത്തെ ചികില്‍സയിലൂടെയാണ് അന്ന് റിക്കി രക്ഷപ്പെട്ടത്. പത്രവാര്‍ത്തകളില്‍നിന്നു വിവരമറിഞ്ഞാണു രഞ്ജിനി എത്തിയത്. മരണത്തിനു മുന്‍പില്‍ നിന്ന് ഒരുപറ്റം മൃഗസ്‌നേഹികളുടെ സഹായത്താല്‍തിരിച്ചുവന്ന നായ്ക്കുട്ടിയെ രഞ്ജിനി ഏറ്റെടുത്തു.

അന്നു മുതല്‍ രഞ്ജിനിക്കും അമ്മ സുജാതയ്ക്കും കൂട്ടായി വീട്ടില്‍ റിക്കിയും ഉണ്ടായിരുന്നു. ഇതിനു മുന്‍പും വീടിനകത്തേക്കു കയറാന്‍ ശ്രമിച്ച പല വിഷപ്പാമ്പുകളെയും റിക്കി തുരത്തിയിട്ടുണ്ടെന്നു രഞ്ജിനി പറയുന്നു. ഇത്തവണയും അതിനു തന്നെയാണു ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ റിക്കിയുടെ അസ്വസ്ഥത തിരിച്ചറിഞ്ഞ രഞ്ജിനിയുടെ അമ്മ സുജാതയാണ് ആശുപത്രിയിലെത്തിച്ചത്. പനിയാണെന്ന നിഗമനത്തില്‍ മരുന്നുകൊടുത്തു തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍  മൂത്രത്തില്‍ രക്തം കണ്ടതോടെയാണു ആശങ്കയുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. വിശദപരിശോധനയിലാണു അണലിയുടെ കടിയേറ്റെന്നു തിരിച്ചറിഞ്ഞത്. അണലി വിഷം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു കഴിഞ്ഞു. ആന്റിവെനം പലവട്ടം കൊടുത്തെങ്കിലും റിക്കിയുടെ നില മെച്ചപ്പെട്ടിട്ടില. റിക്കി ജീവിതത്തിലേക്കു തിരിച്ചുവരുന്നതുംകാത്ത് ആശുപത്രിക്കിടക്കയ്ക്കരികില്‍ കൂട്ടിരിക്കുകയാണു രഞ്ജിനി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.