Latest News

ബാംഗ്ലൂരിലേക്കു പോകാന്‍ സൂഫിയ മഅദനിക്ക് അനുമതി

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിക്ക് ബാംഗ്ലൂരിലേക്കു പോകാന്‍ അനുമതി. ഒരു മാസത്തേക്കാണ് അനുമതി. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ മഅദനിക്കൊപ്പം ബാംഗ്ലൂരില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്ന സൂഫിയയുടെ ഹര്‍ജി പരിഗണിച്ചാണ് എന്‍ഐഎ കോടതിയുടെ വിധി.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ ബാംഗ്ലൂര്‍ സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണു ഹര്‍ജി സമര്‍പ്പിച്ചത്. 

കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ലയ്ക്കു പുറത്തുപോകരുതെന്ന ജാമ്യ വ്യവസ്ഥ നിലവിലുള്ളതിനാലാണ് സൂഫിയ ഹര്‍ജി നല്‍കിയത്. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ 2009-ല്‍ സൂഫിയയ്ക്കു ജാമ്യം നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ വ്യവസ്ഥ വച്ചത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.