Latest News

ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ ചതഞ്ഞരഞ്ഞ് മരിച്ചു

നെടുമങ്ങാട്: ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. കൊല്ലങ്കോട് കല്ലംപൊറ്റയില്‍ വീട്ടില്‍ റാബിയാണ് (40) മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന കൊല്ലങ്കോട് കിഴക്കുംകര ചന്ദനപുരത്ത് വീട്ടില്‍ രാജുവിനാണ് (40) പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ നെടുമങ്ങാട് ആര്യനാട് റോഡില്‍ കൊറ്റാമല ജംഗ്ഷനിലാണ് അപകടം. ആര്യനാട് നിന്നും നെടുമങ്ങാടേയ്ക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഇതിന് പിന്നാലെ വന്ന ബൈക്ക് കൊറ്റാമല ജംഗ്ഷനില്‍ വച്ച് ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ ബൈക്ക് ഓടിച്ചിരുന്ന റാബി ഇടതുവശത്തേയ്ക്കും രാജു വലതുവശത്തേയ്ക്കും തെറിച്ചുവീണു. റാബി വീണത് പിന്നില്‍ വരികയായിരുന്ന ബസിന്റെ മുന്നിലേയ്ക്കായിരുന്നു. ബസ് െ്രെഡവര്‍ക്ക് പെട്ടെന്ന് ബ്രേക്കിടാനായില്ല. ബസിന്റെ മുന്‍വശത്തെ ചക്രങ്ങള്‍ കയറിയിറങ്ങി റാബി തല്‍ക്ഷണം മരിച്ചു. ഹെല്‍മെറ്റ് ധരിച്ചിട്ടും അതിലൂടെയാണ് ചക്രങ്ങള്‍ കയറിയിറങ്ങിയത്.

Keywords:Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.