ന്യൂയോര്‍ക്ക്: ആറു വര്‍ഷം മുമ്പാണ് ആ വീട്ടമ്മയുടെ വിവാഹ മോതിരം കാണാതായത്. വീടുമുഴുവന്‍ ഇളക്കി മറിച്ചു. ഒരു പാട് തിരഞ്ഞു. എന്നിട്ടും കിട്ടിയില്ല. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ആ വിവാഹ മോതിരം അവര്‍ക്ക് തിരിച്ചു കിട്ടി. വേറെ എവിടെയും നിന്നല്ല, പ്രിയപ്പെട്ട വളര്‍ത്തു പട്ടിയുടെ ചര്‍ദ്ദിയില്‍നിന്ന്...!
ലോയിസ് മാറ്റികോവ്സ്കി എന്ന അമേരിക്കന്‍ വീട്ടമ്മയ്ക്കാണ് കാണാതായ പോയ വിവാഹ മോതിരം തിരിച്ചു കിട്ടിയത്. 20 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന മോതിരം ഒരു നാള്‍ കാണാതെ പോവുകയായിരുന്നു. ഏറെ തിരഞ്ഞിട്ടും കിട്ടാതായതോടെ അത് അവര്‍ ഏതാണ്ട് മറന്നിരുന്നു.
അങ്ങിനെയിരിക്കെയാണ് അവരുടെ പട്ടിയായ ടക്കര്‍ അത്് തിരിച്ചു നല്‍കിയത്. ആറു വര്‍ഷമായി വയറ്റില്‍ കിടക്കുകയായിരുന്ന അത് ലോലി പോപ്പിന്റെ സ്റ്റിക്ക് വിഴുങ്ങിയതിനെ തുടര്‍ന്നുള്ള ചര്‍ദ്ദിയിലാണ് തിരിച്ചു വന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മക്കള്‍ക്കൊപ്പം ലോലി പോപ്പ് തിന്നുമ്പോള്‍ പട്ടി കരഞ്ഞു. അത് തിരക്കി ചെല്ലുമ്പോഴേക്കും ലോലി പോപ്പുമായി പട്ടി പോയി. സ്റ്റിക്ക് പോലും കളയാതെ അത് പട്ടി അപ്പടി വിഴുങ്ങി. അതിനു ശേഷം പട്ടി ആകെ അസ്വസ്ഥത കാണിച്ചതായി ലോയിസ് പറയുന്നു. മൃഗഡോക്ടറെ വിളിച്ച് കാണിച്ചപ്പോള്‍ വയറ്റിലുള്ളതെല്ലാം ചര്‍ദ്ദിച്ചു പോവാനുള്ള ഒരു മരുന്ന് നല്‍കി. അതു കഴിച്ചപ്പോഴാണ്, പട്ടി ഉള്ളിലുള്ളതെല്ലാം ചര്‍ദ്ദിച്ചത്.
അതു വൃത്തിയാക്കുമ്പോഴാണ്, മിന്നുന്ന ഒരു വസ്തു ലോയിസിന്റെ കണ്ണില്‍ പെട്ടത്. കഴുകി വൃത്തിയാക്കിയപ്പോള്‍ അവര്‍ക്കത് തിരിച്ചറിയാനായി-ആറു വര്‍ഷമായി തിരക്കി നടന്ന അതേ വിവാഹ മോതിരം.
കിട്ടുന്നതെല്ലാം തിന്നുന്ന പട്ടിയുടെ വയറ്റില്‍ ലോലി പോപ്പിന്റെ സ്റ്റിക്ക് ചെന്നപ്പോഴാണ് മോതിരം ഇളകിയതെന്ന് ഡോക്ടര്‍ പറയുന്നു. മോതിരം കിട്ടിയതിനു ശേഷം ഡോക്ടര്‍ വിശദമായ ഒരു എക്സ് റേ പരിശോധനയും നടത്തി. വിലപിടിപ്പുള്ള മറ്റ് വല്ലതും പട്ടിയുടെ വയറ്റിലുണ്ടോ എന്നറിയാനായിരുന്നു അത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment