Latest News

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ നാസ്സയിലേക്ക് പഠനയാത്രാ സൗകര്യം ഒരുക്കുന്നു

ബേക്കല്‍: നാസ്സ (NASA) കെന്നടി സ്‌പേസ് സെന്‍ടറില്‍ മൂന്നുദിവസത്തെ പരിശീലനം, ന്യൂയോര്‍ക്ക്, വാഷിംഗണ്‍ ഡ.സി., നയാഗ്ര ഫാള്‍സ്, ഒര്‍ലാന്‍ഡോ ഡിസ്‌നി വേള്‍ഡ്, മാജിക് കിംഗ്ഡം, ഹോളിവുഡ് സ്റ്റുഡിയോസ് തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടാഴ്ചത്തെ പഠന-പരിശീലന-വിനോദയാത്രയ്ക്ക് ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു. 

2014 സെപ്തംബര്‍-ഒക്‌ടോബര്‍ മാസത്തിലാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന നാസയാത്ര നടത്താന്‍ ഉദ്ദേശിക്കുന്നത്. 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. നാസാ യാത്രയുടെ ചെലവ് രക്ഷിതാക്കള്‍ വഹിക്കേണ്ടതാണ്. 

കാസര്‍കോട്‌ ജില്ലയിലെ മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രീന്‍വുഡ്‌സ് പ്രിന്‍സിപ്പാളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9895688729.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.