കാസര്‍കോട്: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരെ മോഷ്ടിച്ചെടുത്ത ഇന്നോവ കാറുമായി പോലീസ് അറസ്റ്റ് ചെയ്തു. പൈവളിക ബായിക്കട്ട ഹൗസിലെ മൊയ്തീന്റെ മകന്‍ ഹമീദ് എന്ന അട്ടഗോളി ഗുജിരി അമ്മി (28), കൂട്ടാളി ബാംഗ്ലൂരിലെ മുഹമ്മദ് സിദ്ദിഖ് (30) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ഉദ്ദാവില്‍ വച്ച് കാസര്‍കോട് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം എസ്.ഐ പ്രമോദിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും ഹഫ്ത എന്ന പേരില്‍ ഈ മേഖലയില്‍ ഗുണ്ടാപ്പിരിവ് നടത്തിയതും ഹമീദാണെന്ന് ഡിവൈഎസ്പി പറഞ്ഞു. പിടിയിലാവുമ്പോള്‍ ഹമീദ് സഞ്ചരിചിരുന്ന വെള്ള ഇന്നോവ കാര്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്ന് അപഹരിച്ചതാണെന്ന് സംശയിക്കുന്നു. കൂട്ടാളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ പോലീസിനെ കണ്ടയുടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സദാസമയവും തോക്കുമായി സഞ്ചരിക്കുന്ന ഹമീദിനെ ഭീതിയോടെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്. തന്നെ കുറിച്ച പോലീസില്‍ വിവരം നല്‍കുന്നവരെ പരിക്കേല്‍പ്പിക്കുന്നത് ഹമീദ് പതിവാക്കിയതിനാല്‍ നാട്ടുകാര്‍ക്കും മറ്റും ഇയാളെ ഭയമായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ കളവ് തുടങ്ങിയ ഹമീദ് നിരവധി കൊലപാതകക്കേസില്‍ പ്രതിയായ കാലിയ റഫീക്കിന്റെയും ടി.എച്ച.റിയാസിന്റെയും തണലില്‍ വളര്‍ന്നാണ് സ്വന്തമായി ക്രിമിനല്‍ സംഘത്തെ ഉണ്ടാക്കിയത്.

മഞ്ചേശ്വരത്ത് 19ഉം കിമ്പളയില്‍ രണ്ടും ബേക്കലില്‍ ഒന്നും കളവുകേസും കര്‍ണ്ണാടകയില്‍ മൂന്ന് വധശ്രമക്കസും ഹമീദിനെതിരെ നിലവിലുണ്ട്. 2005 ആഗസ്ത് 19ന് പൈവളിഗ ടൗണില്‍ വെച്ച് യുവാവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ച കവര്‍ന്നതും 2006 ജനുവരി 15ന് സോറാലില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ചതും ഹമീദാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2006 ജനുവരി 20ന് കര്‍ണ്ണാടകത്തില്‍ നിന്നും ബൈക്കില്‍ വ്യാജ മദ്യം കടത്തിയത്, അതേ വര്‍ഷം ജൂലായ് 17ന് ഉപ്പള റെയില്‍വേസ്റ്റേഷനില്‍ യുവാവിനെ കൊള്ളയടിച്ചത്, 2007 ജൂലായ് 27ന് കുഞ്ചത്തൂര്‍ മാടയില്‍ സ്‌കോര്‍പിയോ കവര്‍ച്ചാശ്രമം, 2006 ജനുവരി 25ന് കാര്‍ കളവ്, അതേ വര്‍ഷം ജൂലായ് രണ്ടിന് സ്‌കോര്‍പിയോ കളവ്, 2009 ജനുവരി 10ന് ഉദ്യാവറിലെ ഭവനഭേദനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഹമീദ്.
Keywords: Kasargod, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment