Latest News

ഷക്കീല നേടിയ കോടികള്‍ സഹോദരി തട്ടിയെടുത്തു; പ്രതികാരം ചെയ്യാന്‍ അവസരം കാത്ത് നടി

ബാംഗളൂര്‍: തുണിയിരുഞ്ഞിരും കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചും നടി ഷക്കീല നേടിയ കോടികളുടെ സമ്പാദ്യം അവരുടെ കുടുംബാംഗങ്ങള്‍ അടിച്ചു മാറ്റിയോ? മാദക നടികളുടെ ജീവിതത്തില്‍ പതിവായ ദുരന്തം ഷക്കീലയുടെ ജീവിതത്തിലും ആവര്‍ത്തിക്കുന്നോ? മലയാളത്തിലും മറ്റു ഭാഷകളിലുമായി രതി ചിത്രങ്ങളില്‍ അഭിനയിച്ചു താനുണ്ടാക്കിയ കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം സ്വന്തം സഹോദരനും സഹോദരിയും ചേര്‍ന്ന് അടിച്ചു മാറ്റിയെന്നാണ് ഷക്കീല ആരോപിക്കുന്നത്. ഇവരോട് പ്രതികാരം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും താരം വെളിപ്പെടുത്തുന്നു.

മലയാളി ഹൗസ് മാതൃകയിലുള്ള കന്നട ചാനലിന്റെ 'ബിഗ് ബ്രദര്‍' റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ഷക്കീല തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്. സ്വന്തം ജീവിതാനുഭവം ആത്മകഥയാക്കി പുസ്തകം പ്രസിദ്ധീകരിക്കാനും ഷക്കീലയ്ക്ക് പദ്ധതിയുണ്ട്. ഇത് സിനിമയാക്കാനും അവര്‍ ആഗ്രഹിക്കുന്നു. മുന്‍പ് മലയാളത്തില്‍ ഷക്കീലയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് വലിയ തരംഗമായിരുന്നു.

രണ്ടായിരത്തില്‍ ഷക്കീല നായികയായ 'കിന്നാരത്തുമ്പികള്‍' വന്‍ വിജയമായതോടെ പിന്നീടുള്ള നാലു വര്‍ഷത്തോളം മലയാള സിനിമയില്‍ ഷക്കീല തരംഗമായിരുന്നു. ഷക്കീല നായികയായ രതിചിത്രങ്ങള്‍ കേരളത്തില്‍നിന്ന് പണം വാരി. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളുടെ റിലീസിനെ തുടര്‍ന്ന് മാറ്റി വയ്‌ക്കേണ്ട സാഹചര്യം പോലും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെ സ്വീകാര്യത കുറഞ്ഞതോടെ ഷക്കീല മുഖ്യധാരാ ചിത്രങ്ങളില്‍ കോമഡി റോളുകളിലേക്ക് മാറുകയും ചെയ്തു. തെലുങ്ക് സംവിധായകന്‍ തേജയാണ് തനിക്ക് പുതിയൊരു പാത കാട്ടിത്തന്നതെന്നും ഷക്കീല പറയുന്നു.

Keywords: Actress, Shakkeela, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.