കഴിഞ്ഞ മാസം പനയാല്‍ റോഡിനരികിലൂടെ നടന്നുപോകുകയായിരുന്ന പനയാലിലെ മാധവിയുടെ കഴുത്തില്‍ നിന്ന് ബൈക്കില്‍ എത്തിയ ഇവര്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തിരിച്ചറിയുകയും ഈ ബൈക്ക് വ്യാഴാഴ്ച വൈകുന്നേരം ബേക്കല്‍ ബീച്ചില്‍ ഉണ്ടെന്ന വിവവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഉമറിനേയും അഹ്മദ് റംസാനേയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുന്നതിനിടയില്‍ മാല മോഷണവും ബൈക്ക് ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ പാലക്കുന്നിലെ ക്വാളിറ്റി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബാരയിലെ മജീദിന്റെ കെ.എല്‍. 60 ഇ. 4299 നമ്പര്‍ ബൈക്ക് ജൂണ്‍ 20ന് മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇവര്‍ ഉള്‍പ്പെട്ടതായി ബേക്കല്‍ പ്രിന്‍സിപ്പിള്‍ എസ്‌ഐ നാരായണന്‍ പറഞ്ഞു.
ഉള്ളാളില്‍ നിന്ന് കവര്‍ച്ച ചെയ്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്‌ഐ പറഞ്ഞു. അസറുദ്ദീന്‍ കളവുമുതല്‍ വില്‍ക്കാന്‍ സഹായിച്ചുവെന്നാണ് കേസ്. അസ്ഹറുദ്ദീനെ കൂളിക്കുന്നില്‍വെച്ചുമാണ് അറസ്റ്റുചെയ്തത്.
ബേക്കല്‍ സ്‌റ്റേഷനിലെ എസ്.ഐ. മാരായ പി. നാരായണന്‍, എ. ദാമോദരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, രഞ്ജിത്ത്, അജയന്‍, സുകുമാരന്‍, കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ബേക്കല്‍ സ്‌റ്റേഷനിലെ എസ്.ഐ. മാരായ പി. നാരായണന്‍, എ. ദാമോദരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, രഞ്ജിത്ത്, അജയന്‍, സുകുമാരന്‍, കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Keywords: Kasaragod, Bekal, Robbery, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment