മുംബൈ: ലോകത്തെ ഏറ്റവും കൂടുതല്‍ ലൈംഗികാകര്‍ഷണമുള്ള വനിതയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ മാസികയായ എഫ്എച്ച്എം മാഗസിന്‍ സംഘടിപ്പിച്ച വോട്ടെടുപ്പിലാണ്ദീപിക മുന്നിലെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ വിജയിയായ ബോളിവുഡ് ഹോട്ട് താരം കത്രീന കൈഫിനെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. പ്രിയങ്ക ചൊപ്ര, നര്‍ഗിസ് ഫക്രി, ശ്രുതി ഹാസന്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ദീപികയുടെ മുഖച്ചിത്രത്തോടെ ദീപിക ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ലൈംഗികാകര്‍ഷണമുള്ള 100 സുന്ദരികളുടെ ചിത്രവുമായി എഫ് എച്ച് എമ്മിന്റെ ഏറ്റവും പുതിയ എഡീഷന്‍ ഉടന്‍ പുറത്തുവരും.
എന്നാല്‍ ശരീര സൗന്ദര്യത്തിനല്ല മറിച്ച് തന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ലഭിച്ചതെന്നാണ് ദീപികയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി തനിക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്‌സ്പ്രസ്, രാംലീല തുടങ്ങി ദീപികയുടെ എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. തമിഴില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച കൊച്ചടയാനാണ് ദീപികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Keywords:Entertainment, Mumbai, Bollywood, Actress, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment