തലശേരി: വിവരാവകാശ പ്രവര്‍ത്തകന്‍ വാട്ട്‌സ് അപ്പ് വഴി ഭീഷണി സന്ദേശം അയച്ച റിസോര്‍ട്ട് ഉടമക്കെതിരെ കേസ്. തലശേരിയിലെ ഹമീദ് കിടത്തിയെ ഭീഷണിപ്പെടുത്തിയതിന് റസ്റ്റ്ഹൗസിനടുത്ത മണക്കായി ദ്വൂപില്‍ ഐറ്റസ് എന്ന പേരില്‍ റിസോര്‍ട്ട് പണിയുന്ന കെ. സിദ്ദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 22ന് ഹമീദ് കിടത്തിയുടെ ഫോണില്‍ വാട്‌സ് അപ്പ് വഴി സിദ്ദിഖ് കെട്ടിടത്തിന്റെ ഫോട്ടോ ഉള്‍പ്പെടെഭീഷണി സന്ദേശം അയക്കുകയായിരുന്നു. തക്കാളി മുറിച്ചാല്‍ ഹൃദയം മുറിച്ച പോലെയാണെന്നും ബീന്‍സ് കഴിച്ചാല്‍ കിഡ്ണിക്ക് നല്ലതാണെന്നും അത് കഴിക്കണമെങ്കില്‍ നട്‌സ് കഴിക്കുന്നത് നല്ലതാണെന്നും സന്ദേശത്തില്‍ ഭീഷമണി മുഴക്കിയിരുന്നു.
സി.ആര്‍.ഇസഡ് നിയമം ലംഘിച്ച സിദ്ദിഖ് പണിയുന്ന റിസോര്‍ട്ടിനെതിരെ ഹമീദ് കിടത്തി, വിജയന്‍ തുണ്ടിയില്‍ എന്നിവരുട നേതൃത്വത്തില്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് കെട്ടിട നിര്‍മ്മാണ പ്രവൃത്തി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിനാണ് കെട്ടിട ഉടമ ഭീഷണി സന്ദേശം അയച്ചതെന്നാണ് സൂചന.
Keywords: Thalassery, Whats app, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment