Latest News

ഭാര്യയെ മദ്യം കുടിപ്പിച്ച് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി

തലശേരി: ഭാര്യയെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും തുടര്‍ന്ന് ബോധം നശിച്ചശേഷം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതായി ഭര്‍ത്താവിനെതിരെ പരാതി. കാവുംഭാഗം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ചോനാടത്തെ ബിനീഷിനെതിരെ പോലീസ് കേസെടുത്തു.

അഡ്വ. പി. പ്രേമരാജന്‍ മുഖേന തലശ്ശേരി ജുഡീഷല്‍ ഒന്നാംക്ലാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2012 ഓഗസ്റ്റിലാണ് എയര്‍ഹോസ്റ്റസ് ട്രെയിനിയായ യുവതിയും ഐടി എഞ്ചിനിയറായ ബിനീഷും വിവാഹിതരായത്.

വിവാഹശേഷം ഭര്‍ത്താവും കുടുംബവും പലവിധത്തില്‍ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ഏല്‍പ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം തന്റെ ഫോട്ടോകളെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ഹോസ്റ്റസ് സര്‍ട്ടിഫിക്കറ്റ് പിടിച്ചുവാങ്ങുകയും ചെയ്തതായി യുവതി പറഞ്ഞു.

ഭര്‍ത്താവിനെ കൂടാതെ ഭര്‍ത്താവിന്റെ മാതാവ് ഗീത, സഹോദരി ബവിത എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതികളാക്കിയാണ് പോലീസ് അന്വേഷണം.

Keywords: Thalassery, Wife, Photos, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.