Latest News

കടലില്‍ കാണാതായ സഹോദരങ്ങളുടെ മൃതശരീരം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ സഹോദരങ്ങളുടെ മൃതശരീരം കണ്ടെത്തി. മലപ്പുറം ജില്ലയിലെ എടക്കരക്കടുത്ത് വഴിക്കടവ് മുണ്ടയിലെ ചെരളന്‍ വീട്ടില്‍ അസൈനാറിന്‍െറ മക്കളായ ജിന്‍ഷാദിന്‍െറ (17) അനുജന്‍ അന്‍ഷിദ് (13)എന്നിവരുടെ മൃതശരീരമാണ്കണ്ടെത്തിയത്. ജിന്‍ഷാദിന്‍െറ മൃതശരീരം ഗുജറാത്തി സ്കൂളിന് സമീപത്തെ ബീച്ചില്‍ നിന്ന് കണ്ടെത്തിയത്. അന്‍ഷിദിന്‍െറ മൃതശരീരം പിന്നീടും കണ്ടെത്തി.

ബുധനാഴ്ച വൈകീട്ട് 4.30ഓടെ കടലിലിറങ്ങി കളിക്കുന്നതിനിടെ ഇവരെ കാണാതായത്. ഇവരോടൊപ്പം അപകടത്തില്‍പെട്ട തോട്ടുങ്ങല്‍ അബിന്‍ഷാന്‍ (16) കടല്‍പാലത്തിന്‍െറ തൂണില്‍ കയറി രക്ഷപ്പെട്ടിരുന്നു.
അയല്‍വാസികളായ നാലു കൂട്ടുകാരോടൊപ്പം ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ഇവര്‍ കടപ്പുറത്തത്തെിയത്. കടലിലിറങ്ങി കുളിച്ച കുട്ടികളെ ബീച്ച് ഗാര്‍ഡ്മാര്‍ പിന്തിരിപ്പിച്ചങ്കെിലും ഇവര്‍ മൂന്നുപേരും കടലില്‍നിന്ന് കയറിയില്ളെന്ന് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. പഴയ കടല്‍പാലത്തിന് സമീപം ശക്തമായ തിരയുള്ള ഭാഗത്താണ് അപകടത്തില്‍പെട്ട കുട്ടികള്‍ ഇറങ്ങിയത്. തൂണില്‍ കയറി രക്ഷപ്പെട്ട അബിന്‍ഷാനെ മത്സ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്‌.


Keywords:Kozhikode, Dead Body, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.