കുവൈത്ത്: മയക്കുമരുന്നെന്ന് സംശയിക്കുന്ന ഗുളികകളുമായി കുവൈത്ത് എയര്‍പോര്‍ട്ടില്‍ പിടിയിലായ കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിന് ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം പ്രത്യക കോടതിയില്‍ ഹാജരാക്കിയ റാഷിദില്‍ നിന്നും ശരിഅത്ത് കോടതി ജഡ്ജി വിവരങ്ങള്‍ പൂര്‍ണ്ണമായും ചോദിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 26 നാണ് മയക്കുമരുന്നെന്ന് സംശയിക്കുന്ന പൊതിയുമായി റാഷിദ് കുവൈത്ത് വിമാനത്താവളത്തില്‍ നാര്‍ക്കോട്ടിക് സെല്‍ വിഭാഗം പിടികൂടിയത്. റാഷിദിന്റെ ഉറ്റ സുഹൃത്തായിരുന്ന പുതിയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസിന്റെ നിര്‍ദ്ദേശ പ്രകാരം മാട്ടൂല്‍ സ്വദേശി തന്നെയായ നസീം മുസ്തഫയാണ് റാഷിദിന് മയക്കുമരുന്ന് പാക്കറ്റ് കൈമാറിയത്.
ഫവാസിന്റെ പിതാവിന്റെ മരുന്ന് പൊതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് റാഷിദിന്റെ കൈവശം മാട്ടൂല്‍ സ്വദേശികള്‍ മയക്കുമരുന്ന് ഏല്‍പ്പിച്ചത്. സഹോദരിയുടെ വിവാഹത്തിന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ റാഷിദ് മടക്കയാത്രക്കിടെയാണ് കുവൈത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. റാഷിദിന്റെ ലെഗേജില്‍ നിന്നും കണ്ടെടുത്ത പൊതിയില്‍ 700ഓളം നിരോധിത ഗുളികകളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കുവൈത്തില്‍ നിരോധിക്കപ്പെട്ട വേദനാ സംഹാരി ഗുളികകളാണ് ഇവയെന്നും സൂചനയുണ്ട്. ഈ ഗുളികകള്‍ കഴിച്ചാല്‍ മണിക്കൂറുകളോളം മയങ്ങിക്കിടക്കുമെന്നും മയക്കുമരുന്നിന് അടിമകളായവര്‍ സ്ഥിരമായി ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് വരുന്നതായും കുവൈത്ത് നാര്‍ക്കോട്ടിക് വിഭാഗം കണ്ടെത്തിയിരുന്നു.
റാഷിദ് നിരപരാധിയാണെന്നും ഉറ്റസുഹൃത്തുക്കള്‍ ചതിക്കുകയായിരുന്നുവെന്നും ബോധ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ താല്‍ക്കാലിക ജാമ്യത്തിന് വഴി തുറന്നിട്ടുള്ളത്. എങ്കിലും താല്‍ക്കാലിക മോചനത്തിന് ഭീമമായ സംഖ്യയും മതിയായ ആള്‍ ജാമ്യവും വേണ്ടിവരും. ജാമ്യം ലഭിക്കുമെന്ന സൂചന പുറത്ത് വന്നതോടെ റാഷിദിന്റെ മോചനത്തിന് വേണ്ടി കുവൈത്തില്‍ നിലവില്‍ വന്ന ജനകീയ സമിതി ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
കുവൈത്തില്‍ വെളളി, ശനി യും വാരാന്ത്യ അവധി ദിവസങ്ങളാണ്. പ്രോസിക്യൂഷനടക്കമുള്ള അധികാരികളെ രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച മാത്രമേ ബന്ധപ്പെടാന്‍ കഴിയൂ. ഇതിന് ശേഷം മാത്രമേ ജാമ്യക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുവെന്ന് റാഷിദിന്റെ സുഹൃത്തുക്കള്‍ സൂചന നല്‍കി.
ഇതിനിടെ കുവൈത്ത് എയര്‍പോര്‍ട്ടില്‍ പിടിയിലായി 22 ദിവസങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച ആദ്യമായി റാഷിദ് കുവൈത്തിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ ബന്ധപ്പെട്ടു. നാട്ടിലുള്ള മതാപിതാക്കളോടും വ്യാഴാഴ്ച റാഷിദ് ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഇതേ സമയം റാഷിദിന് മയക്കുമരുന്ന് പാക്കറ്റ് നല്‍കിയ മാട്ടൂല്‍ സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകള്‍ കുവൈത്ത് കോടതിക്ക് കൈമാറാനുള്ള നീക്കവും നടന്ന് വരുന്നുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment