Latest News

ചെറുവത്തൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരിയായ സ്ത്രീ മരിച്ചു.ചീമേനി കാക്കടവ് അരയിങ്കല്‍ സ്വദേശിനി അലീമ (50) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. 

വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അലീമയുടെ പേരമക്കളായ സക്കറിയ (17), സക്കീര്‍ (15) ഓട്ടോഡ്രൈവര്‍ കൃഷ്ണന്‍ ചായ്യോത്ത് (48) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാഞ്ഞങ്ങാട് നിന്നും കാക്കടവിലേക്ക് പോവുകയായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍. ഓട്ടോ റിക്ഷ ഞാണങ്കൈയില്‍ നിന്നും ചീമേനി റോഡിലേക്ക് കയറവെ എതിര്‍ ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. കാക്കടവിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ് മരണപ്പെട്ട അലീമ.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.