ജിദ്ദ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങളുടെ പൊലിമയില്ലാതെയാണ് പല ഗള്‍ഫ് രാജ്യങ്ങളും പെരുന്നാള്‍ ആഘോഷിക്കുന്നത്.
പലസ്തീനിലെ വിശ്വാസി സമൂഹത്തിന് പിന്തുണയായി ഈദ് ആഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചതായി ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ അറിയിച്ചിരുന്നു. പലസ്തീന്‍, ഇറാഖ്, സിറിയ തുടങ്ങിയ സംഘര്‍ഷ മേഖലകളിലും തിങ്കളാഴ്ചയാണ് പെരുന്നാള്‍.
നിരവധി ഈദുഗാഹുകളാണ് ഗള്‍ഫില്‍ ഉടനീളം സജ്ജീകരിച്ചിരുന്നത്. ഈദുഗാഹുകള്‍ക്ക് പുറമെ നിരവധി പളളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. വിശ്വാസകള്‍ തഖ്ബീര്‍ മുഴക്കി കൂട്ടത്തോടെ പള്ളികളിലേക്കും ഈദുഗാഹുകളിലേക്കും ഒഴുകിയെത്തി.
പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ കൈമാറിയും പെരുന്നാള്‍ ദിനം വിശ്വാസികള്‍ ആഘോഷമാക്കുകയാണ്. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയുന്ന പലസ്തീനിന്‍ ജനതക്കായി പെരുന്നാള്‍ ഖുതുബയില്‍ ഖത്തീബുമാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Keywords: Gulf, Eid Mubarak, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment