തളിപ്പറമ്പ: കുറ്റിക്കോല്‍ പുഴയില്‍ യുവാവ് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് കുറ്റിക്കോല്‍ പാലത്തിന് മുകളില്‍ ആളില്ലാത്ത ബൈക്ക് കാണപ്പെട്ടത്. ഏറെ സമയമായിട്ടും ബൈക്ക് എടുക്കാന്‍ ആള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
Keywords: kannur, Thaliparamba, Suicide, Kerala news, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പോലീസ് നടത്തിയ പരിശോധനയില്‍ ബൈക്കില്‍, ഇനി എന്നെ അന്വേഷിക്കേണ്ടതില്ലെന്ന് എഴുതി വച്ച കുറിപ്പുണ്ടായിരുന്നു. ഈ കുറിപ്പില്‍ ഒരാളുടെ ഫോണ്‍ നമ്പരും എഴുതുവച്ചിരുന്നു. ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ബൈക്കിന്റെ ഉടമസ്ഥന്‍ നണിയൂര്‍ നമ്പ്രം ഹിന്ദു എല്‍.പി സ്‌കൂളിന് സമീപത്തെ കെ.എന്‍. രാംദാസ് (41) ആണെന്ന് വ്യക്തമായി. രാംദാസിന്റെ അളിയന്‍രെ നമ്പരായിരുന്നു കുറിപ്പില്‍ എഴുതിവച്ചിരുന്നത്. സംശയത്തെ തുടര്‍ന്ന് ഫയര്‍പോഴ്‌സും നാട്ടുകാരും പോലീസും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ പുഴയില്‍ ചാടിയതാണോ, ബൈക്ക് പാലത്തിന് മുകളില്‍ വച്ച് സംശയ സാഹചര്യം സൃഷ്ടിച്ച് മറ്റ് എവിടേക്കെങ്കിലും സ്ഥലം വിട്ടതാണോയെന്ന സംശയമുണ്ട്.
കണ്ണൂര്‍ കുറുവ സ്വദേശിയാണ് രാംദാസ്. മല്‍സ്യ വില്‍പ്പനയാണ് ജോലി. രാവിലെ കണ്ണൂര്‍ ആയിക്കരയില്‍ ചെന്ന് മല്‍സ്യം വാങ്ങി ബൈക്കില്‍ വീടുകളില്‍ ചെന്ന് വില്‍ക്കുകയാണ് പതിവ്. വെള്ളിയാഴ്ച രാവിലെ മല്‍സ്യം വാങ്ങാനെന്ന് പറഞ്ഞ് വീടിറങ്ങിയതാണ്. 8000രൂപയോളം കയ്യിലുണ്ടായിരുന്നത്രെ. എന്നാല്‍ ബൈക്കിന്‍പെ പോക്കറ്റില്‍ 100രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. രാംദാസിന് രണ്ട് മൊബൈല്‍ഫോണുണ്ട്. രണ്ടും സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
ഭാര്യ സുധ പൈകസക്കരി സ്വദേശിയാണ്. മയ്യില്‍ സഹകരണബാങ്ക് പിഗ്മി കലക്ടറാണ്. ഇവര്‍ നണിയൂര്‍ നമ്പ്രത്ത് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.

No comments:
Post a Comment