തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ചില എംഎല്‍എമാരുടെ സഹായിയായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരംലഭിച്ചിട്ടുണ്ട്.
ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന് ജയചന്ദ്രനുമായി ബന്ധമുണ്ടെന്നും സൂചനകള്‍ ലഭിച്ചു. എന്നാല്‍ ഈ സ്വാധീനം ദുരുപയോഗം ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരുമെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന സൂചന. എട്ടുവര്‍ഷത്തോളം ഹോസ്റ്റലിലെ കാന്റീനിലും മറ്റും ജോലിചെയ്ത ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളാണിത്.
ജയചന്ദ്രന്‍ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് സംബന്ധിച്ചും ശരത്ചന്ദ്രപ്രസാദിന് ജയചന്ദ്രനുമായി നേരിട്ട് ബന്ധമുണ്ടോയെന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി.

Keywords: Thiruvananthapuram, Blackmale Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment