തിരുവനന്തപുരം: വര്‍ഷങ്ങളായി നിലനിന്ന വസ്തുതര്‍ക്കത്തിന്റെ വിധി മകന് അനുകൂലമായതിനെത്തുടര്‍ന്ന് ഉമ്മ ആളെ വിട്ട് മകനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനും പരിക്കേറ്റിട്ടുമുണ്ട്. ചാക്ക ഐ.ടി.ഐ യ്ക്ക് സമീപം മൈത്രി ഗാര്‍ഡന്‍സ് ടി.സി.77/137 ല്‍ ഷറഫുദ്ദീനാണ് (50) മരിച്ചത്.
ഇക്കഴിഞ്ഞ 26 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഷറഫുദ്ദീന്‍ പ്രണയിച്ച് ബിന്ദുവിനെ വിവാഹം കഴിച്ചത് മുതല്‍ വീട്ടുകാരുമായി പിണക്കത്തിലായിരുന്നു. അതിന് ശേഷം ഷറഫുദ്ദീനും ഉമ്മ നബീസാബീവിയും തമ്മില്‍ വസ്തുവിനുവേണ്ടി കേസും നടന്നു. ആ കേസിന്റെ വിധി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് വന്നത്. ഷറഫുദ്ദീന് അനുകൂലമായി കേസ് വിധിയായതോടെ ഉമ്മ നബീസാബീവി അയല്‍വാസികളായ ക്രിമിനല്‍ സ്വഭാവമുള്ള ചിലരെ വാടകയ്‌ക്കെടുത്ത് മകന്റെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
രാത്രി ഷറഫുദ്ദീന്റെ വീട്ടില്‍ എട്ടുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഷറഫുദ്ദീനെ ചുമരില്‍ ചാരി നിര്‍ത്തി ചവിട്ടിയും മര്‍ദ്ദിച്ചും അവശയാക്കി. ഇത് കണ്ട ഷറഫുദ്ദീന്റെ മക്കളായ ഷാവി എന്ന സന്തോഷും വീട്ടിലുണ്ടായിരുന്നവരും തിരിച്ച് ആക്രമിച്ചു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മൈത്രി ഗാര്‍ഡന്‍സ് ടി.സി. 77/125 ലെ ബിസ്‌കറ്റ് രാജേഷ് (27), അയല്‍വാസികളായ രതീഷ്, ഗിരീഷ്, ഉണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ബിസ്‌കറ്റ് രാജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് മൂന്ന് പേര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ പേട്ട പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Keywords: Thiruvananthapuram, Murder case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment