Latest News

കാസര്‍കോടിന് ആശ്വാസമായി റെല്‍വേ ബജറ്റ്

കാസര്‍കോട്: റെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചപ്പോള്‍ കാസര്‍കോടിന് ആശ്വാസമായി ഇത്തവണത്തെ ബജറ്റ്.

കേരളത്തെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്ക് പുതിയ സര്‍വേ നടത്താനുള്ള തീരുമാനം കാസര്‍കോട്ടെ മലയോര മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നു. പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തരമലബാറില്‍ നിന്നുള്ള യാത്രികര്‍ക്ക് ബാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് ദൂരവും സമയവും ലാഭിക്കാം. കൂടാതെ മലയോരത്തെ കാര്‍ഷിക മേഖലക്കും പുതിയ പാത ഏറെ ഗുണം ചെയ്യും.
മലബാറില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് കാസര്‍കോട് ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന്‍.

ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചപ്പോഴും പാതി മലയാളി കൂടിയായ സദാനന്ദ ഗൗഡക്കുള്ള പ്രത്യേക താത്പര്യമാണ് കാസര്‍കോടിന് അല്‍പമെങ്കിലും പരിഗണന ലഭിക്കാന്‍ കാരണം.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.