തിരുവനന്തപുരം: പൂന്തുറയില്‍ മത്സ്യ വില്‍പ്പനക്കാരിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് വര്‍ഗ്ഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പൂന്തുറ ചേരീയാമുട്ടം നടുത്തറയില്‍ ശോഭന്‍ വീട്ടില്‍ മേരിപുഷ്പത്തെയാണ്(55) വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മരിയപുഷ്പത്തിന്റെ ഭര്‍ത്താവ് വര്‍ഗീസിനെ സംഭവ ദിവസമായ തിങ്കളാഴ്ച തന്നെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയത് ഇയാളാണെന്ന് തെളിഞ്ഞതായി പൂന്തുറ പൊലീസ് പറഞ്ഞു.
മകള്‍ ചെന്നൈയില്‍ നിന്ന് അയച്ചു നല്‍കിയ പണം ആവശ്യപ്പെട്ട് വര്‍ഗീസ് ഭാര്യ മരിയ പുഷ്പവുമായി ഞായറാഴ്ച രാത്രിയില്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വര്‍ഗീസ് മരിയ പുഷ്പത്തിന്റെ കഴുത്തില്‍ കുത്തിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

Keywords: Thiruvananthapuram, Murder Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment