ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് നഗറിലെ വീട്ടില്‍ നിന്ന് പ്രത്യേക സ്‌ക്വാഡ് മൂന്ന് ലക്ഷത്തോളം രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ പരേതനായ പി കെ അബ്ദുള്‍ ഹമീദിന്റെ വീട്ടില്‍ നിന്നാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.
വീട്ടുകാര്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ പിഴ അടക്കേണ്ടി വന്നു. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിലാണ് വൈദ്യുതി മോഷണം പിടികൂടിയ വീട്. മീറ്ററില്‍ കൂടി വൈദ്യുതി കടന്നുപോകാത്ത വിധത്തില്‍ സര്‍വീസ് വയറില്‍ കൃത്രിമം നടത്തിയാണ് വീട്ടില്‍ വൈദ്യുതി ഉപയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
അഞ്ച് എയര്‍ കണ്ടീഷനറുകളും വാട്ടര്‍ ഹീറ്ററുകളും നാലു ടെലിവിഷനുകളും വീട്ടില്‍ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തി.
കാര്‍ഷിക വൈദ്യുതി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് ഊര്‍ജിത പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
കാര്‍ഷിക വൈദ്യുതി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് ഊര്‍ജിത പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
നിരവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി വൈദ്യുതി മോഷണം നടത്തിയാലും പിടികൂടുന്ന സമയത്തെ ഒരു വര്‍ഷത്തെ കാലയളവിലുള്ള പിഴയാണ് ഈടാക്കാറുള്ളതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment