Latest News

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ മാതാവ് നിര്യാതയായി

കാസര്‍കോട്: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ മാതാവ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് റോഡിലെ നഫീസ (85) നിര്യാതയായി. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: എന്‍.എ. ജമീല, എന്‍.എ. അബ്ദുര്‍ റഹ് മാന്‍ (റിട്ട. സീമാന്‍), എന്‍.എ. ബീഫാത്വിമ, എന്‍.എ ഹമീദ് (സൗദി അറേബ്യ). മരുമക്കള്‍: മൂസക്കുഞ്ഞി, ഫൗസിയ, ത്വാഹിര്‍ (മുന്‍ നഗരസഭ കൗണ്‍സിലര്‍), മെഹ്‌റുന്നിസ.

ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.