ന്യൂഡല്‍ഹി: വിമാനം വൈകുന്നതിനെക്കുറിച്ചോ യാത്രക്കാരെക്കുറിച്ച് ആശങ്കയുണ്ടായാലും നെടുമ്പാശേരി വിമാനത്താവളത്തിലേക്കു ഫോണ്‍ വിളിച്ചാല്‍ പണി കിട്ടുമെന്ന ഭീതിയില്‍ യാത്രക്കാര്‍. കഴിഞ്ഞദിവസം ഇങ്ങനെ വിമാനം വൈകിയതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്കു ഫോണ്‍വിളിച്ചയാള്‍ക്ക് ഇതുമൂലമുണ്ടായ 20 ലക്ഷത്തിന്റെ നഷ്ടം പരിഹരിച്ചുനല്കണമെന്നാണ് വാറോല. ഇതിനെതിരേ ഫോണ്‍വിളിച്ചു പ്രതിയായ യുവാവ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്.
കൊച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ബാംഗളൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്നത് സിയാല്‍ അധികൃതരുടെ പിടിപ്പുകേടുമൂലം.
വിമാനത്താവളത്തിലെ അന്വേഷണ വിഭാഗത്തിലേക്കു വന്ന ഒരു സാധാരണ ഫോണ്‍കോള്‍ വീണ്ടുവിചാരമില്ലാതെ ബോംബ് ഭീഷണിയെന്നു തെറ്റിദ്ധരിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ പരിഭ്രാന്തരാക്കിയത് സിയാല്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം. വിമാനത്താവളത്തിലേക്കു ഫോണ്‍ ചെയ്ത് കേസില്‍ അകപ്പെട്ട യുവാവ് ഇതു ചൂണ്ടിക്കാട്ടി ഇന്നു രാവിലെ മുഖ്യമന്ത്രിക്കു പരാതി നല്കി. വ്യാഴാഴ്ച രാവിലെ ഡല്‍ഹി കേരളഹൗസില്‍ എത്തി സിയാലിന്റെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ടാണ് ഫോണ്‍ വിളിച്ചു കുടുങ്ങിയ യുവാവ് ഇടുക്കി അടിമാലി സ്വദേശി കെ.ബി. പ്രദീഷും വിമാനത്തില്‍ യാത്രചെയ്ത സുഹൃത്ത് പത്തനംതിട്ട റാന്നി സ്വദേശിനി ടിജി തോമസും പരാതി നല്കിയത്.
വിമാനം വൈകിയതിനെത്തുടര്‍ന്നു പരിഭ്രാന്തയായ യുവതി എന്താണ് കാരണമെന്ന് പ്രദീഷിനോട് അന്വേഷിക്കണമെന്ന് വിദേശത്തുള്ള അമ്മയ്ക്ക് സന്ദേശം അയച്ചു. ഇതനുസരിച്ച് പ്രദീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാലിന്റെ അന്വേഷണ വിഭാഗത്തില്‍ വിളിച്ച് വിമാനം വൈകുന്നത് എന്തുകൊണ്ടാണെന്നും കഴിഞ്ഞ ദിവസത്തെ ബോംബ് ഭീഷണിയാണോ കാരണമെന്നും തിരക്കി. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്തപാതി ഫോണ്‍ എടുത്ത സിയാല്‍ ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ അധികൃതരെ വിളിച്ച് വിമാനത്തിന് ബോംബ് ഭീഷണിയെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
തുടര്‍ന്നാണ് വിമാനം അടിയന്തരമായി ബാംഗളൂരില്‍ ഇറക്കി യുവതിയെയും പ്രദീഷിനെയും ചോദ്യംചെയ്തത്. അടിയന്തര ലാന്‍ഡിംഗിന് ഇരുപതു ലക്ഷം രൂപ ചെലവായെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കണമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പ്രദീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസും നല്കിയിരുന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പല രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും തങ്ങള്‍ക്കു വളരെയധികം മനോവിഷമമുണ്ടാക്കിയതായും ടിജി തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു.

Keywords: Nedumbassery, Airport, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment