Latest News

സുനന്ദയുടെ മരണം; അഞ്ചു മാസം അന്വേഷിച്ചിട്ടും എങ്ങും എത്തുന്നില്ല; കേസന്വേഷണം സിബിഐക്കു വിടാന്‍ നീക്കം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണം സംഭവിച്ച് വിവാദം തുടരവെ സുനന്ദയുടെ മരണം സിബിഐ അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യതകള്‍ തേടി.

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ രണ്ട് മുന്‍ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ കേന്ദ്രം ആലോചിക്കുന്നത്.

ശശി തരൂരും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദും സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുവാന്‍ ഇടപെട്ടുവെന്നാണ് സുധീര്‍ ഗുപ്ത ആരോപിച്ചത്. സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസ് മേധാവിയെ വിളിച്ച് സംഭവം ചര്‍ച്ച ചെയ്തിരുന്നു.

സംഭവത്തിലെ ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും ശശി തരൂര്‍ ബൂധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേസ് സിബിഐ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയോട് തരൂര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Keywords: Delhi, Sunantha Pushkar, Case, Police, CBI, nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.