Latest News

റെയില്‍വേ ബജറ്റ്: പി കരുണാകരന്‍ മന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

കാസര്‍കോട്: കേരളത്തില്‍ റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന് സിപിഐ എം ലോകസഭാ നേതാവ് പി കരുണാകരന്‍ എംപി റെയിവേ മന്ത്രി സദാനന്ദ ഗൗഡയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. റെയില്‍വേ ബജറ്റിന് മുന്നോടിയായാണ് എംപി മന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 

പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴ വഗണ്‍ ഫാക്ടറിയും അനുവദിക്കണം. പാത ഇരട്ടിപ്പിക്കാന്‍ തുക അനുവദിക്കണം. ഷോര്‍ണൂര്‍- മംഗളൂരു പാത വൈദ്യുതീകരണം ത്വരിതപ്പെടുത്തണം. കാഞ്ഞങ്ങാട്- പാണത്തൂര്‍- കാണിയൂര്‍, തലശേരി- നഞ്ചംകോട്, ശബരി തുടങ്ങിയ പാതകളുടെ സര്‍വേ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കണം. 

കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കണം. റെയിവേസ്‌റ്റേഷനുകളില്‍ മേല്‍ക്കൂര, ഫഌറ്റ് ഫോം, കെട്ടിടം, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുള്‍പെടെ പാശ്ചാത്തലസൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണം.
നേരത്തെ പ്രഖ്യാപിച്ച കോഴിക്കോട്- മംഗളൂരു പാസഞ്ചര്‍, മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ്, ഡെല്‍ഹിയില്‍ നിന്ന് കൊങ്കണ്‍ വഴി തിരുവനന്തപുരം ട്രെയിന്‍, തിരുവനന്തപുരം- കൊച്ചി- ബംഗളൂരു ട്രെയിന്‍, കന്യാകുമാരി- ഗോവ ടൂറിസ്റ്റ് ട്രെയിന്‍, കണ്ണുര്‍- മംഗളൂരു- ബംഗളൂരു ട്രെയിന്‍, മംഗളൂരു- ചെന്നൈ ട്രെയിന്‍ അനുവദിക്കണമെന്നും രാജധാനിക്കും സമ്പ്രക്കാന്തിക്കും സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലുണ്ട്. 

പൂര്‍ത്തിയാക്കാത്ത മേല്‍പ്പാലങ്ങള്‍ക്ക് ഫണ്ട്, രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ്, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കൂടുതല്‍ കോച്ച്, റെയിവേ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആര്‍പിഎഫിനും പൊലീസിനും കൂടുതല്‍ ഫണ്ട് എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സൂപ്പര്‍ ഫാസ്റ്റാക്കി ട്രെയിനുകളൂടെ സ്‌റ്റോപ്പ് നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.