Latest News

ഷേവിംഗ് കത്തി കഴുത്തില്‍ വെച്ച് ബ്യൂട്ടീഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കുററപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ഷേവിംഗ് കത്തി കഴുത്തില്‍ വെച്ച് ബ്യൂട്ടീഷ്യന്‍ യുവതിയെ ബ്യൂട്ടിപാര്‍ലറിനകത്ത് പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചു. ഉദുമ മലാംകുന്ന് സ്വദേശിനിയായ ബ്യൂട്ടീഷന്‍ യുവതി പാലക്കുന്നിലുളള സ്വന്തം ബ്യൂട്ടിപാര്‍ലറിനകത്ത് പീഡനത്തിനിരയായ കേസിലാണ് ബേക്കല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് (രണ്ട്) കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചത്.

കോട്ടികുളത്തെ ജുനൈദ് (27) ആണ് കേസിലെ പ്രതി. പാലക്കുന്നില്‍ മാതാവിനോടൊപ്പം വര്‍ഷങ്ങളായി ബ്യൂട്ടീപാര്‍ലര്‍ നടത്തുന്ന ഇരുപത്തിയൊന്നുകാരിയായ യുവതിയെ ജുനൈദ് 2012 ഫെബ്രുവരിയിലും തുടര്‍ന്നുളള മാസങ്ങളിലും പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് കേസ്.
സഹോദരിയുടെ മക്കളുടെ മുടി മുറിപ്പിക്കുന്നതിനായി രണ്ട് തവണ ബ്യൂട്ടി പാര്‍ലറിലെത്തിയിരുന്ന ജുനൈദ് പരാതിക്കരിയായ യുവതിയെ പരിചയപ്പെടുകയും കുട്ടിയെ മുടിമുറിക്കാന്‍ കൊണ്ടു വന്നതിന്റെ രണ്ട് ദിവസത്തിന് ശേഷം 2012 ഫെബ്രുവരിയിലെ ഒരു ദിവസം പെട്ടെന്ന് ബ്യൂട്ടിപാര്‍ലറിനകത്ത് കയറിയ ജുനൈദ് ഫേഷ്യല്‍ മുറിയില്‍ കയറി വാതിലടച്ച് മുറി പൂട്ടുകയും. ബഹളമുണ്ടാക്കിയ യുവതിയുടെ കഴുത്തില്‍ ഷേവിംഗ് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി

ജുനൈദ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇരുവരും ഫോണിലൂടെ സംസാരിക്കുകയും വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ശാരീരിക ബന്ധം പുലര്‍ത്തുകയും പലപ്പോഴായി യുവതിയില്‍ നിന്നും അരലക്ഷം രൂപ വാങ്ങിയതായും യുവതി പോലീസിനോട് പറഞ്ഞു.

ഇതിനിടയില്‍ 2013 ആഗസ്റ്റ് മാസം ജുനൈദിന് മറെറാരു വിവാഹാലോചന വന്നതായി അറിഞ്ഞ യുവതി ജുനൈദിനോട് താനുമായുളള വിവാഹം നടത്തണമെന്നാവശ്യപ്പെട്ടു.
എന്നാല്‍ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞൊഴുഞ്ഞതോടെയാണ് ജുനൈദിനെതിരെ യുവതി പരാതിയുമായി ബേക്കല്‍ പോലീസിനെ സമീപിച്ചത്.
ജുനൈദ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് പരാതിക്കാരി കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടയില്‍ കോട്ടിക്കുളത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളും വിഫലാമായി.

കഴിഞ്ഞ സെപ്തംബറില്‍ വിവാഹം കഴിക്കാമെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ മധ്യസ്ഥര്‍ ഉണ്ടാക്കിയെങ്കിലും ജുനൈദ് നാട്ടില്‍ നിന്നും മുങ്ങുകയും ചെയ്തതോടെയാണ് 2013 സെപ്തംബര്‍ 21 നാണ് യുവതി ജുനൈദിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ജുനൈദ് ആത്മഹത്യ ചെയ്യുന്നതായി ചിത്രീകരിച്ച വീഡിയോ വാട്ട്‌സ് ആപ്പിലൂടെ തന്റെ മൊബൈലിലേക്ക് അയച്ചു തന്നിരുന്നുവെന്ന് പോലീസില്‍ നല്‍കിയ മൊഴിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.

തന്നോട് കടുത്ത പ്രണയമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് പ്രതി വീഡിയോ അയച്ചുതന്നതെന്ന് കരുതുന്നതായി യുവതി പറയുന്നു.
അന്വേഷണത്തിനിടെ ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
യുവതിയെ പീഡിപ്പിക്കുന്ന സമയത്ത് കഴുത്തില്‍ വെച്ച് ഭീഷണി മുഴക്കാന്‍ ഉപയോഗിച്ച ഷേവിംഗ് കത്തിയും, സംഭവ സമയത്ത് യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് അനേഷ്വണം പൂര്‍ത്തിയാക്കി കുററപത്രം സമര്‍പ്പിച്ചത്.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.