കഴക്കൂട്ടം : കഴക്കൂട്ടത്തിനു സമീപം നെഹ്‌റു ജംഗ്ഷന്‍ പത്തേക്കര്‍ കോളനിക്കടുത്തുള്ള കനാല്‍ പുറമ്പോക്കില്‍ അജ്ഞാത പത്തംഗ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി പതിനൊന്നോടെ പുത്തനാറിന്റെ തീരത്തുള്ള ഏഴോളം വീടുകളിലാണ് അക്രമം നടന്നത്. മാരകായുധങ്ങളുമായെത്തിയ സംഘം ബംഗാളി സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി 24 വയസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും രണ്ടു ബംഗാളി സ്വദേശികള്‍ പോലീസിനു മൊഴി നല്കി. സമീപത്തുള്ള മലയാളി കുടുംബം താമസിക്കുന്ന വീട്ടിലും സമാനസ്ഥിതി ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഈ കുടുംബം രാവിലെ അഞ്ചോടെ അക്രമം ഭയന്ന് സ്ഥലത്തു നിന്നും പോയി.
പുറമ്പോക്ക് ഭൂമി കൈയേറി സ്ഥാപിച്ച വീടുകളില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളെ സ്ഥലത്തുള്ളവര്‍ വാടകയ്ക്ക് താമസിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഏഴു വീടുകള്‍ മാത്രമാണ് കനാലിന്റെ തീരത്തുള്ളത്. ഷര്‍ട്ട് ധരിക്കാതെ ലുങ്കിമാത്രമുടുത്ത പത്തുപേരാണ് അക്രമത്തിനു പിന്നിലെന്ന് യുവതി മൊഴി നല്കിയിട്ടുണ്ട്. അക്രമം നടത്തിയ സംഘം പുറത്തു നിന്നെത്തിയവരാണെന്നും സൂചനയുണ്ട്. കഴക്കൂട്ടം സിഐ ഷിബുകുമാര്‍, എസ്‌ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചു.

Keywords: Bangali Girl, Rape Attempt, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment