Latest News

അനാശാസ്യ സംഘത്തിലെ നാലു സ്ത്രീകളെ പോലീസ് പിടികൂടി

കോട്ടയം: അനാശാസ്യ സംഘത്തിലെ നാലു സ്ത്രീകളെ കെഎസ്ആര്‍ടിസി പരിസരത്തു നിന്ന് വെസ്റ്റ് പോലീസ് പിടികൂടി. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കാഞ്ഞിരപ്പള്ളി ബിന്ദു (40), രശ്മി (48), മോളി (50) , ബിന്ദു (31) എന്നിവരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി കേന്ദ്രീകരിച്ചുള്ള അനാശാസ്യ സംഘത്തെ പോലീസ് നേരത്തേ ഇവിടെ നിന്ന് ഓടിച്ചതായിരുന്നു. എന്നാല്‍ രണ്ടു ദിവസമായി നാല്‍വര്‍ സംഘം കോട്ടയത്ത് എത്തിയിട്ടെന്ന് പോലീസ് പറഞ്ഞു. ചില ഓട്ടോറിക്ഷാക്കാരുടെ സഹായത്തോടെ വീണ്ടും ഇരകളെ തേടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബുധനാഴ്ച പോലീസ് സ്ത്രീകളെ പൊക്കിയത്.

രാത്രിയില്‍ അനാശാസ്യ സംഘത്തിന്റെ വലയില്‍ വീഴുന്നവരുടെ കൈയിലുള്ളതെല്ലാം പിടിച്ചുപറിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടിറങ്ങിയത്. ഇരകളെ വീഴ്ത്തിയാല്‍ സ്ത്രീകള്‍ നിര്‍ദേശിക്കുന്ന ഓട്ടോയിലാണ് അജ്ഞാത കേന്ദ്രത്തിലേക്ക് പോകുന്നത്. അവിടെ എത്തിയാല്‍ ഇരകളെ ഭീഷണിപ്പെടുത്തി കൈയിലുള്ളതെല്ലാം പിടിച്ചുപറിക്കും.

പിടിച്ചുപറിക്കുന്നതിനായി ഇവരുടെ സംഘത്തില്‍ പുരുഷന്‍മാരുമുണ്ട്. ഇരകളുമായി യുവതി പോയ ഉടനെ പിന്നാലെ ചില പുരുഷന്‍മാന്‍ സ്ഥലത്തെത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം കെണിയില്‍ വീഴുന്നവര്‍ നാണക്കേടോര്‍ത്ത് പരാതിപ്പെടാറില്ല. അതായിരുന്നു അനാശാസ്യ സംഘത്തിന്റെ വിജയം.

Keywords:Kottayam, Sex Racket, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.