കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗം സി.എസ്. സത്യഭാമയാണ് മേയറുടെ മുന്നില്‍ വച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തന്റെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ ചേംബറുടെ മുന്നില്‍ വച്ച് ഞരമ്പ് മുറിച്ചത്. അത്താണിക്കല്‍ വാര്‍ഡിലെ കൗണ്‍സിലറാണ് സത്യഭാമ.
താന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡിനോട് കോര്‍പ്പറേഷന്‍ അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് മേയറെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈയിന്റെ ഞരമ്പ് മുറിച്ചത്. ഉടനെ സമീപത്തെ ബീച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് മാറ്റി.
തന്റെ വാര്‍ഡില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും വാര്‍ഡില്‍ ഒരു റോഡ് നിര്‍മിക്കാന്‍ കോര്‍പ്പറേഷന്‍ സഹകരിക്കുന്നില്ലെന്നും കഴിഞ്ഞ ഏതാനും നാളുകളായി ഇവര്‍ നിരന്തരം കോര്‍പ്പറേഷന്‍ ഭരണസമിതിയെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ വരെ അവര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നെങ്കിലും മേയറില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഇതിനുശേഷം ഇവര്‍ ബന്ധപ്പെട്ട ഫയലുകളുമായി നിരന്തരം കോര്‍പ്പറേഷന്‍ ഭരണസമിതിയെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു വരികയായിരുന്ന തന്നെ ലിഫ്റ്റിന് സമീപത്ത് തടഞ്ഞുനിര്‍ത്തി തന്റെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞാണ് ഞരമ്പ് മുറിച്ചതെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം പറഞ്ഞു. ഇതാദ്യമായാണ് വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സത്യഭാമ തന്നെ സമീപിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
Keywords: Kozhikode, Suicide Attempt, Corperation Office, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
താന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡിനോട് കോര്‍പ്പറേഷന്‍ അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് മേയറെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈയിന്റെ ഞരമ്പ് മുറിച്ചത്. ഉടനെ സമീപത്തെ ബീച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് മാറ്റി.
തന്റെ വാര്‍ഡില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും വാര്‍ഡില്‍ ഒരു റോഡ് നിര്‍മിക്കാന്‍ കോര്‍പ്പറേഷന്‍ സഹകരിക്കുന്നില്ലെന്നും കഴിഞ്ഞ ഏതാനും നാളുകളായി ഇവര്‍ നിരന്തരം കോര്‍പ്പറേഷന്‍ ഭരണസമിതിയെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ വരെ അവര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നെങ്കിലും മേയറില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഇതിനുശേഷം ഇവര്‍ ബന്ധപ്പെട്ട ഫയലുകളുമായി നിരന്തരം കോര്‍പ്പറേഷന്‍ ഭരണസമിതിയെ സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു വരികയായിരുന്ന തന്നെ ലിഫ്റ്റിന് സമീപത്ത് തടഞ്ഞുനിര്‍ത്തി തന്റെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞാണ് ഞരമ്പ് മുറിച്ചതെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം പറഞ്ഞു. ഇതാദ്യമായാണ് വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സത്യഭാമ തന്നെ സമീപിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
No comments:
Post a Comment