Latest News

ഫ്ലാറ്റില്‍ നാലംഗ കുടുംബം വിഷം കഴിച്ച് മരിച്ച നിലയില്‍

കൊച്ചി: ഒരു കുടുംബത്തിലെ നാലുപേരെ ഫ്‌ളാറ്റിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് ചെമ്പുമുക്ക് ട്രാങ്കിള്‍ ഫ്‌ളാറ്റിലെ ഏഴ് എയില്‍ വാടകയ്ക്ക് താമസിക്കുന്ന സജോ (38), ഭാര്യ ദീപ്തി (29), മക്കളായ അലക്‌സ് (8), ആല്‍ഫ്രഡ് (8)എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. ഇരിങ്ങാലക്കുട സ്വദേശിയായ സജോ എറണാകുളത്ത് ഇന്‍ഷ്വറന്‍സ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുകയാണ്. സജോയെയും ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ ദീപ്തിയേയും രണ്ട് ദിവസമായി പുറത്തെങ്ങും കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പതിനൊന്നോടെ സുഹൃത്തുക്കളെത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയതായി മനസിലായി.

തുടര്‍ന്ന് തൃക്കാക്കര എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ മുറിക്കുള്ളില്‍ ടി.വിയുടെ ശബ്ദം കേട്ടതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ വാതില്‍ പൊളിച്ച് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സജോയുടെ മൃതദേഹം കിടപ്പുമുറിയിലും ഇരട്ടക്കുട്ടികളായ അലക്‌സിന്റെയും ആല്‍ഫ്രഡിന്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയിലുമായിരുന്നു. ബാത്ത്‌റൂമിനോട് ചേര്‍ന്ന് തറയില്‍ കമിഴ്ന്ന നിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുള്ളതിനാല്‍ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.

ഒരാഴ്ചയായി സജോ വിഷണ്ണനായി കാണപ്പെട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇരുവരും തങ്ങളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


Keywords: Kochi, Suicide, Family, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.