കോഴിക്കോട്: പെരുന്നാള്‍ ആഘോഷിക്കാന്‍ കോഴിക്കോട്ട് എത്തിയ ഏഴംഗ വിദ്യാര്‍ഥിസംഘത്തിലെ സഹോദരങ്ങളായ രണ്ടുപേരെ കുളിക്കുന്നതിനിടെ കടലില്‍ കാണാതായി. എടക്കര മുണ്ടയിലെ ചെരളന്‍ അസൈനാറിന്റെ മക്കളായ ജിന്‍ഷാദ് (17), സഹോദരന്‍ അന്‍ഷിദ് (13) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
ഒപ്പം കുളിക്കുകയായിരുന്ന തോട്ടുങ്ങല്‍ വീട്ടില്‍ അബിന്‍ഷാനെ (16) നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ഒഴുക്കില്‍പ്പെട്ടവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും മല്‍സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായ തിരയുള്ളതിനാല്‍ ഇവരോട് കടലിലേക്ക് ഇറങ്ങരുതെന്ന് തീരത്തുനിന്നവര്‍ പറഞ്ഞെങ്കിലും കേട്ടില്ല. സംഘത്തിലെ മറ്റു നാലുകുട്ടികളെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് രക്ഷിതാക്കള്‍ക്കൊപ്പം രാത്രി വിട്ടയച്ചു.
പാര്‍ക്ക് കാണാനെന്നു പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് അയല്‍വാസികളായ സുഹൃത്തുക്കളോടൊപ്പം പോയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ജിന്‍ഷാദ് എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ഥിയും അന്‍ഷിദ് ഏഴാം ക്ളാസ് വിദ്യാര്‍ഥിയുമാണ്. സഹോദരി: ജസ്ന. മില്ലിന്‍പ്പടിയില്‍ മാതാവ് സെലീനയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. സെലീന വിദേശത്താണ്.
Keywords:Kozhikode, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment